മാനന്തവാടി:
അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർഥികൾ തലപ്പുഴ പുതിയിടം കുസുമഗിരി സ്കൂളിന്റെ സഹകരണത്തോടെ നടത്തുന്ന അഞ്ച് ദിവസത്തെ ക്യാമ്പ് ആരംഭിച്ചു .
മാനന്തവാടി എം എൽ എ. ഒ. ആർ കേളു ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി തവിഞ്ഞാലിൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്, മാതാപിതാക്കൾക്കു വേണ്ടിയുള്ള സെമിനാർ ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടക എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാൻ ലൈജി തോമസ്, പി ടി എ വൈസ് പ്രസിഡന്റ് എസ് വി പ്രകാശൻ, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷൻ ഓഫീസ് ജീവനക്കാരി സനുജ കെ എസ് എന്നിവർ ആശംസ അർപ്പിച്ചു. മാതാപിതകൾക്കായുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് എം എസ് ഡബ്ലിയു വിദ്യാർത്ഥിയായ കുമാരി ഹസ്ന ഹസ്സൻ നേതൃത്വം നൽകി.ക്യാമ്പ് ഇൻ ചാർജ് ഷെറിൻ പോൾ, ഡോ സേവിയർ വിനയരാജ്, ക്യാമ്പ് സ്റ്റുഡന്റ് കോർഡിനേറ്റഴ്സ് ആയ സിസ്റ്റർ മരിയ, നോയൽ പി ജെ,. എം എസ് ഡബ്ലിയു വിദ്യാർത്ഥി സൈജു ജോസ് എന്നിവർ സംസാരിച്ചു.
നാലാം തിയതി വരെ നടക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, ശൂചീകരണം, വിവിധ പ്രദേശങ്ങളിൽ തെരുവ് നാടക അവതരണം എന്നിവ നടക്കും
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...