കുടുംബസംഗമം നടത്തി

പുൽപ്പള്ളി: പുൽപ്പള്ളിയിലെ ഓലിക്കരോട്ട്, മൂലയിൽ, തെക്കേമുറിയിൽ കുടുംബങ്ങളുടെ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ഥാപക പ്രസിഡന്റ്‌ അപ്പച്ചൻ ഓലിക്കരോട്ട് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ശിശുമല ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ. ബിജു മാവറ അനുഗ്രഹ പ്രഭാഷണം നടത്തി. റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. ടോം ഓലിക്കരോട്ട്, ഫാ. ബേബി മോണോത്ത്, കെ.ജെ. ദേവസ്യ, ഫാ. മാത്യു ചൂരക്കുഴി, സിസ്റ്റർ ആൻസീന (എസ്.എ.ബി.എസ്), ജോൺസൺ മൂലയിൽ, തങ്കച്ചൻ തെക്കേമുറിയിൽ, ജെ. ബേബി, ജിജി മൂലയിൽ, സണ്ണി ഓലിക്കരോട്ട്, മേഴ്സി ബെന്നി അമരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *