മേപ്പാടി: ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രസവ – സ്ത്രീ രോഗവിഭാഗവും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഗൈനകോളജി വിഭാഗം സീനിയർ റെസിഡന്റ് ഡോ. സുഹാന പർവീൻ അമ്മമാരുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. അമ്മമാർക്ക് നൽകിയ ആശംസാ കാർഡുകളുടെ വിതരണോദ്ഘാടനം മെഡിക്കൽ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ദിവ്യ എസ്, സീനിയർ റെസിഡന്റ് ഡോ. ശരണ്യ പി എന്നിവർ സംയുക്തമായി നിർവ്വഹിച്ചു. കൂടാതെ അൾട്രാ സൗണ്ട് സ്കാനിംഗ്, പാപ്സ്മിയർ, തൈറോയിഡ്, സി ബി സി, ആർ ബി എസ്, സെറം ക്രിയാറ്റിനിൻ, സെറം കാൽസ്യം തുടങ്ങിയ പ്രധാന പരിശോധനകളും ഗൈനക്കോളജി, ജനറൽ സർജറി, ഡെന്റൽ, ഡെർമറ്റോളജി, ഡയറ്റെറ്റിക്സ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ഉൾപ്പെടുത്തികൊണ്ടുള്ള ഇളവുകളോട് കൂടിയ ഹെൽത്ത് ചെക്ക് അപ്പ് സ്കീമും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. മെയ് 11 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന ഈ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8111 881 100, 8111 881 051 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...