കൊച്ചി: മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിയുടെ (MAP) നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടന്നുവരുന്ന ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്’ എന്ന പ്രദർശനത്തിന്റെ ഭാഗമായി പ്രമുഖ ഡച്ച് കലാകാരി അഫ്ര എയ്സ്മയുമായുള്ള സംവാദവും ശില്പശാലയും സംഘടിപ്പിച്ചു. തുണിത്തരങ്ങളും വർണ്ണാഭമായ സെറാമിക്സും ഉപയോഗിച്ച് നിർമ്മിക്കുന്ന സവിശേഷമായ ശില്പങ്ങളിലൂടെ കലാലോകത്ത് ശ്രദ്ധേയയായ അഫ്ര, നെതർലൻഡ്‌സിലെ ഹേഗ്, ആംസ്റ്റർഡാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. യുദ്ധം, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ ഗൗരവമേറിയ സാമൂഹിക വിഷയങ്ങളെ തന്റെ കലാസൃഷ്ടികളിലൂടെ ആവിഷ്കരിക്കുന്ന ഇവർ, കലയിലൂടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും വിശാലമായ ഇടം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ സോക്സുകളും മറ്റ് തുണിത്തരങ്ങളും ഉപയോഗിച്ച് പാവകളെ നിർമ്മിക്കുന്ന രീതിക്ക് അഫ്ര എയ്സ്മ നേതൃത്വം നൽകി. ഇതിനോടൊപ്പം തന്നെ പ്രശസ്ത കലാകാരിയും ഇന്ത്യ ആർട്ട് പ്രൊജക്റ്റ് ക്യൂറേറ്ററുമായ സിമി മേരിയുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നെയ്ത്ത് ശില്പശാലയും അരങ്ങേറി. പഴയ തുണിത്തരങ്ങളും നൂലുകളും ഉപയോഗിച്ച് അർത്ഥവത്തായ സൃഷ്ടികൾ രൂപപ്പെടുത്തിയ ഈ പരിപാടിയിൽ നിരവധി കലാസ്വാദകർ പങ്കാളികളായി. തന്റെ സൃഷ്ടികൾ ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള സന്ദേശം മാത്രമല്ലെന്നും, മറിച്ച് പ്രദർശനത്തിനെത്തുന്നവർക്ക് കലയെ ശാന്തമായി തൊട്ടറിഞ്ഞ് ആസ്വദിക്കാനുള്ള ഒരിടം കൂടി ഒരുക്കുകയാണെന്നും അഫ്ര എയ്സ്മ വ്യക്തമാക്കി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...