കൊച്ചി: കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൻ റഫ്രിജറേഷന്റെ ‘ഡ്യുവൽ പർപ്പസ് എസി’ക്ക് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരം. കൊച്ചി താജ് വിവാന്തയിൽ നടന്ന നാലാമത് കെ.എം.എ ഗ്രീൻ പാംസ് സസ്റ്റൈനബിലിറ്റി ഉച്ചകോടിയിൽ പ്രോഡക്ട്സ് വിഭാഗത്തിലാണ് കമ്പനിക്ക് പുരസ്കാരം ലഭിച്ചത്. ചിൽട്ടൻ റഫ്രിജറേഷൻ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ പി.ജി. ചിൽ പ്രകാശ്, ഡയറക്ടർ വിവേക് ചിൽ പ്രകാശ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
അധിക ഊർജ്ജമോ മറ്റ് ഹീറ്റിംഗ് യൂണിറ്റുകളോ ഇല്ലാതെ തന്നെ എസിയിൽ നിന്നുള്ള താപം ഉപയോഗിച്ച് ചൂടുവെള്ളം ലഭ്യമാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഈ ഉൽപ്പന്നത്തിന്റെ പ്രത്യേകത. കോഴിക്കോട് എൻ.ഐ.ടി, മദ്രാസ് ഐ.ഐ.ടി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പരിശോധനയിൽ ഇതിന്റെ കാര്യക്ഷമത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സാധാരണ എസികളെ അപേക്ഷിച്ച് 62 ശതമാനം വൈദ്യുതി ലാഭിക്കാൻ ഈ ഡ്യുവൽ പർപ്പസ് എസിയിലൂടെ സാധിക്കും. കൂടാതെ, ആഗോളതാപന സാധ്യതയിൽ 53 ശതമാനവും അന്തരീക്ഷ താപനില വർദ്ധനവിൽ 21 ശതമാനവും കുറവ് വരുത്താനും ഇതിന് കഴിയും. നേരത്തെ ഈ ഉൽപ്പന്നത്തിന് സി.ഐ.ഐ നൽകുന്ന ‘ഇക്കോ ലേബൽ’ പദവിയും ലഭിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം കടുത്ത വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, ഊർജ്ജ സംരക്ഷണത്തിനായുള്ള തങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് എം.ഡി പി.ജി. ചിൽ പ്രകാശ് പറഞ്ഞു. ഉപഭോക്താക്കൾക്ക് സാമ്പത്തിക ലാഭം നൽകുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും പ്രാധാന്യം നൽകുന്ന നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.എ ഈ സമ്മിറ്റും അവാർഡുകളും സംഘടിപ്പിക്കുന്നത്.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...