കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി . കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകിയത്. സംസ്ഥാനത്ത് കേരള വിഷൻ നൽകിയ മൂന്നാമത്തെ ആംബുലൻസ് ആണിത്. കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ് ആംബുലൻസ് കൈമാറി. വർഷങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി കൽപ്പറ്റ ജനറൽ ആശുപത്രി ടൗൺഷിപ്പിലേക്ക് മാറുന്നതിൽ സന്തോഷമുണ്ടന്ന് എം.എൽ.എ പറഞ്ഞു.
എൻ.സി.ഡി. നോഡൽ ഓഫീസറും ഡി.എം. ഒ ഇൻചാർജുമായ ഡോ. ദീപ താക്കോൽ ഏറ്റുവാങ്ങി . കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ അധ്യക്ഷനായി. കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ് ആമുഖ പ്രഭാഷണം നടത്തി. ,കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദൻ , കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, എൻ.എച്ച് അൻവർ ട്രസ്റ്റ് ചെയർമാൻ അബൂബക്കർ സിദ്ദീഖ്, സെക്രട്ടറി കെ. വിജയകൃഷ്ണൻ തുടങ്ങിയവരും കൽപ്പറ്റ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സൗമ്യ , ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് വി ഡി ജോസഫ്, സി. ഒ .എ വയനാട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് പൂക്കയിൽ, ,സെക്രട്ടറി സി എച്ച് അബ്ദുള്ള, വയനാട് വിഷൻ എം ഡി ബിജു ജോസ് , തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. .
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...