ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ കൂട് ഗൈഡൻസ് സെൻ്ററിന് ആംബുലൻസ് കൈമാറി.
ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മലബാർ ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കൂട് ഗൈഡൻസ് സെൻ്ററിന് ആംബുലൻസ് കൈമാറി. കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനിക്ക് താക്കോൽ കൈമാറി.
പരിപാടിയുടെ ഭാഗമായി എടപെട്ടി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പി.എസ്. ഗിരീഷ് കുമാർ ഏറ്റുവാങ്ങി.
ടി. ഡി.എ.എ കെ.യുടെ സംസ്ഥാന പ്രസിഡണ്ട് സി.കെ. ശിവകുമാർ പാവളം അധ്യക്ഷനായിരുന്നു. എടവക ഗ്രാമ പഞ്ചായത്തംഗം ലീല ബാലൻ, സംസ്ഥാന സെക്രട്ടറി എച്ച്. ഷാജഹാൻ വൈസ് പ്രസിഡണ്ട് മനോജ് ജേക്കബ്ബ്, തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പ്രസിഡൻറ് ഷെറിൻ തോമസ് , സെക്രട്ടറി ഒ.ടി. നിസാം, , ഷിനു ഒ.പി.,ഫിബിൻ ചോളയിൽ എന്നിവർ നേതൃത്വം നൽകി.
More Stories
കോഫി ബോർഡ് ജീവനകാർക്ക് രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനം സംഘടിപ്പിച്ചു
. കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ വിവിധ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇതിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനപരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു....
കുറിത്തലയൻ വാത്ത് : ഹിമാലയം കടന്ന് വന്ന അതിഥി ചെ വയനാട്ടിലാദ്യമായി കണ്ടെത്തി.
കൽപ്പറ്റ: ഹിമാലയം കടന്ന് വന്ന അതിഥി വയനാട്ടിലാദ്യമായി. നീർപക്ഷി സർവേയിൽ കുറിത്തലയൻ വാത്ത് ഉൾപ്പെടെ 159 ഇനം പക്ഷികൾ ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന്...
ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
പുൽപ്പള്ളി: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി വയനാട്ടിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും , മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയുമായി ചേർന്ന്...
ദേശവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കേസെടുക്കണം യു.ഡി.എഫ് .
മീനങ്ങാടി: ബ്രഹ്മഗിരിയിലൂടെ കള്ളപ്പണം വെളുപ്പിച്ച് ദേശവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു സംസ്ഥാന ബജറ്റിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും...
കേരള എൻ ജി ഒ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന ഏകദിന ഉപവാസം നാളെ
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന കേരള എൻ ജി ഒ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന...
ബ്രഹ്മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം: ഐ സി ബാലകൃഷ്ണന് എംഎല്‍എ.
സുല്‍ത്താന്‍ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യദ്രോഹപ്രവര്‍ത്തനത്തിനടക്കം ബ്രഹ്മഗിരിയെ ഉപയോഗിച്ചു എന്നത് അതീവഗൗരവമായി കാണേണ്ടതുണ്ട്. നിക്ഷേപതട്ടിപ്പിനിരയായവര്‍...
