പുൽപ്പള്ളി: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി വയനാട്ടിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും , മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയുമായി ചേർന്ന് പുൽപ്പള്ളിയിലും, കൊളവള്ളിയിലും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി .ആയിരത്തിൽ അധികം രോഗികൾക്ക് സൗജന്യ മരുന്ന്, കണ്ണട , കിറ്റ് എന്നിവ നൽകി .
ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് സീനിയർ പാസ്റ്റർ ഡോ. സാബുവർഗീസ് ഉം , ചിക്കാഗോ സയോൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചും , ഐ.സി.എ.ചാരിറ്റി ഡിപ്പാർട്ടുമെൻ്റും പ്രവർത്തനത്തിന് നേതൃത്വം വഹിച്ചു . പുൽപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് പാസ്റ്റർ അനീഷ് എം ഐപ്പ് മെഡിക്കൽ ക്യാമ്പിനും വയനാട്ടിലെ ചാരിറ്റി പ്രവർത്തനത്തിനും നേതൃത്വം നൽകി. പുൽപ്പള്ളി പഞ്ചായത്തു അംഗം കലാ ഉണ്ണികൃഷ്ണൻ പുൽപ്പള്ളി മെഡിക്കൽ ക്യാമ്പും മുള്ളൻകൊല്ലി പഞ്ചായത്തു അംഗം മിനി കൊളവള്ളി മെഡിക്കൽ ക്യാമ്പും ഉൽഘടനം ചെയ്തു. പാസ്റ്റർ വിനോദ് എൻ ജെ കൊളവള്ളി മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചു .
ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ചർച്ച് നടത്തിവരുന്ന എല്ലാ വിധ ചാരിറ്റി പ്രവർത്തനത്തിനും, പുൽപ്പള്ളി , മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് രോഗികൾക്ക് ഇവർ നൽകിയ സൗജന്യ ശികിത്സക്കും പുൽപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാ സെക്രട്ടറി സി.ഡി റോയ് , മറ്റുഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...