മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ കുർബാനയും നൊവേനയും ചുങ്കക്കുന്ന് ഫൊറോന അസി.വികാരി റവ.ഫാദർ സച്ചിൻ പേടികാട്ടുകുന്നേൽ നയിച്ചു. സെമിത്തേരിയിൽ പൂർവ്വികർക്കുവേണ്ടിയുള്ള പ്രാർത്ഥനയും നടത്തി. ശനിയാഴ്ച വൈകുന്നേരം 4.30 ന്ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ. ഫാദർ നിധിൻ ആലയ്ക്കാതടത്തിൽ നയിക്കും. തുടർന്ന് ലൂർദ്ദ് നഗറിലേക്ക് നടത്തുന്ന തിരുനാൾ പ്രദക്ഷിണത്തിൽ സന്ദേശവും ലദീഞ്ഞും റവ. ഫാദർ ജെയിംസ് പുത്തൻപറമ്പിൽ നേതൃത്വം നൽകും. ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയും സന്ദേശവും റവ ഫാദർ റോബിൻസ് കുമ്പളകുഴിയിൽ തുടർന്ന് സർവ്വോദയം സ്കൂൾ കവലയിലേക്ക് പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദം ദേവാലയത്തിലും നടക്കും. സ്നേഹവിരുന്നും ഉണ്ടായിരിക്കും.
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (20/05/2026) തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്...