.
രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചകതൊഴിലാളി യൂണിയൻ (എഐടിയുസി) ജനുവരി 17 ന് വയനാട് കളക്ട്രേറ്റിന് മുമ്പിൽ ‘കുടുംബ സമരം’ നടത്തും. എ. ഐ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് പി.കെ. മൂർത്തി സമരം ഉൽഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ മുഖ്യ പ്രഭാഷണം നടത്തും. പാചക തൊഴിലാളി കുടുംബാംഗങ്ങൾ കൂടി പങ്കെടുക്കുന്ന സമരത്തിൽ പ്രമുഖ നേതാക്കൾ ആശംസാപ്രസംഗങ്ങൾ നടത്തും.
സമരത്തിൻ്റെ ഭാഗമായി കല്പറ്റയിൽ നടന്ന മേഖലാ കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ ഉൽഘാടനം ചെയ്തു, കെ മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സെലീന സന്തോഷ്, ജെസ്സി ദേവൻ, എം. സുൽഫത്ത് എന്നിവർ പ്രസംഗിച്ചു
മാനന്തവാടി മാത ഹാളിൽ നടന്ന ഉപജില്ലാ കൺവെൻഷൻ യൂണിയൻ ജില്ലാ സെകട്ടറി സെലീന സന്തോഷ് ഉൽഘാടനം ചെയ്തു. ഇ.ഡി. അന്ന അദ്ധ്യക്ഷതയായിരുന്നു. പി.കെ ഗീത, ശാന്ത, സജിത തുടങ്ങിയവർ പ്രസംഗിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...