പുൽപ്പള്ളി: ദേ ! ചെക്കനാള് പുലിയാ : ഫാഷൻ ഷോ റാമ്പിലെ മനം കവരും കുട്ടിത്താരം എറിക് വയനാട്, പുൽപ്പള്ളി, മുള്ളൻ കൊല്ലിമഠത്തിൽ ഷിജോ ജോണിന്റെയും ( ഫാഷൻ ഡിസൈനർ), ദൃശ്യ ദമ്പതികളുടെയും മകനായ രണ്ടു വയസ്സും 11 മാസവുമുള്ള എറിക് ഷിജോ ജോണാണ് ഫാഷൻ ഷോകളിലെ കുട്ടിതാരമായി ശ്രദ്ധേയമായിരിക്കുന്നത്.
ഈ പ്രായത്തിനിടയ്ക്ക് നിരവധി ഫാഷൻ ഷോകളിൽ എറിക്കിന് ശ്രദ്ധേയമായ അവാർഡുകൾ ലഭിച്ചിട്ടുണ്ട് . ഫാഷൻ ഷോ റാ മ്പുകളിലെ ഹൃദയതാളമായ എ റിക് കിഡ് മോഡലും, ഇൻഫ്ലുവൻസറുമായി വളരെ ചെറുപ്പത്തിൽ തന്നെ ശ്രദ്ധേയമായ വിജയം നേടിയിരിക്കുന്നു. മനോഹരമായ പുഞ്ചിരി, പ്രകടമായ പോസുകൾ, ആത്മവിശ്വാസമുള്ള നടത്തം എന്നിവയിലൂടെ എറീക്ക് ഇന്ത്യയിലെ കുട്ടികളുടെ ഫാഷൻ വ്യവസായത്തിലുടനീളം ഹൃദയങ്ങൾ കീഴടക്കുന്ന തരത്തിലുള്ള ഫാഷൻ മോഡലായി ബാംഗ്ലൂരിൽ താമസിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു. എറിക് ഷിജോ മീഷോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഈ കൊമേഴ്സ് പ്ലാറ്റ്ഫോമിലെ മിന്നും താരമായ കുട്ടി മോഡൽ കൂടിയാണ്. നിരവധി ഫാഷൻ ഷോകളിൽ പുരസ്കാരങ്ങൾ ലഭിച്ച എറിക്, 5-ലധികം മികച്ച ഡിസൈനർ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. എറിക് ന്റെ മോഡലിങ്ങിലെ കഴിവിനും, ആകർഷണീയതയ്ക്കും 25+ അഭിമാനകരമായ അവാർഡുകലും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ നിന്നുള്ള ബഹുമതികൾ ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ എറീക്കിനെ തേടിയെത്തിയിട്ടുണ്ട് . ഇംഗ്ലീഷ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളറിയാവുന്ന എറിക്ക് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും, സോഷ്യൽ മീഡിയ യിൽ ഏറെ ശ്രദ്ധ നേടിയതുമായ ചൈൽഡ് മോഡലുകളിൽ ഒരാളായി ഫാഷൻ ഷോകളിലൂടെ ജൈത്ര യാത്ര തുടരുന്നു.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...