താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ കോഴിക്കോട് ജില്ലാ കലക്ടർക്ക് പരാതി നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ചുരത്തിൽ ഭാരമേറിയ വാഹനങ്ങൾ കുരുക്കുകളുണ്ടാക്കുന്നു. ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യാൻ പോലും സാധ്യമാകാത്ത തരത്തിലുള്ള ചരക്കു വാഹനങ്ങളാണ് വളവുകളിൽ കുരുക്ക് തീർക്കുന്നത്. ആംബുലൻസ്, എയർപോർട്ട് ട്രെയിൻ യാത്രക്കാർ,പരീക്ഷാർത്ഥികൾ, പാസ്പോർട്ട് ഓഫീസ് തുടങ്ങിയ ആവശ്യങ്ങൾക്ക് സമയബന്ധിതമായി കോഴിക്കോട് എത്തിച്ചേരേണ്ട അത്യാവശ്യ യാത്രകൾ പോലും മുടങ്ങുന്ന സ്ഥിതിയിലാണ് നിരന്തരമനുവിക്കുന്ന ഗതാഗതക്കുരുക്ക്. ഇത് വയനാട് ടൂറിസത്തെയും ചെറുകിട കച്ചവടക്കാരെയും റിസോർട്ടുകളെയും കാര്യമായി ബാധിക്കുന്നു. 6, 7, 8 വളവുകൾ വീതി കൂട്ടി നവീകരണം പൂർത്തിയാവുന്നത് വരെ വലിയ വാഹനങ്ങൾ മറ്റു ചുരം വഴി തിരിച്ച് വിട്ട് താമരശ്ശേരി ചുരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായുള്ള നടപടികൾ ദുരന്ത നിവാരണ വകുപ്പ് പ്രകാരം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ക്രിസ്മസ്-പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ വാഹനങ്ങളുടെ അതിപ്രസരം ഉണ്ടാവുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നിർദേശങ്ങൾ കലക്ടറെ ബോധ്യപ്പെടുത്തി
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...