മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം ഡിസംബർ 19 ന്

മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം ഡിസംബർ 19 ന് – റഷീദലി തങ്ങൾ നിർവഹിക്കുന്നു.
പടിഞ്ഞാറത്തറ : സ്വപ്നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ്തങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഇടപ്പെടലാണ് പടിഞ്ഞാറ ഡബ്ല്യു.എം. ഗ്രീൻ മൗണ്ട് സ്കൂൾ നടത്തിയത് നിരന്തരമായ അന്വേഷണത്തിലൂടെ അർഹമായ ഒരു കുടുംബത്തെ കണ്ടെത്തുകയും ഗ്രീൻമൌണ്ട് സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് സ്വരൂപിച്ച തുക കൊണ്ട് വീട് നിർമ്മാണ നടത്തുകയായിരുന്നു , വീടിന് ആവിശ്യമായ സ്ഥലം സംഭാവന നൽകിയത് മുണ്ടക്കുറ്റി കല്ലാച്ചി സൂപ്പി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ എന്നവരാണ് . പ്രസ്തുത സ്ഥത്ത് ആയിരത്തി ഇരുപത് സ്ക്വയർ ഫീറ്റ് വിസ്താരമുള്ള വീടാണ് പണി പൂർത്തികരിച്ചത്. വീടിൻ്റെ താക്കോൽ കൈമാറ്റം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും ഡബ്ല്യു.എം.ഒ. പ്രസിഡൻ്റ് പി.പി. അബ്ദുൽ ഖാദർ അധ്യക്ഷനാവും, ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സന്ദേശം നൽകും. സ്കൂൾ കൺവീനർ സി.ഇ. ഹാരിസ്, എം.എം. ബഷീർ, കെ.ഹാരിസ്, എം.പി. നൗഷാദ്, കെ.ടി. കുഞ്ഞബ്ദുള്ള, മമ്മൂട്ടി കളത്തിൽ, ഷമീർ. കെ, എൻ .പി ഷംസുദ്ദീൻ, പി.കെ. അബ്ദുറഹിമാൻ, എ. അബ്ദുറഹിമാൻ, സി.കെ. ഇബ്രാഹിം ഹാജി, എ. നാസർ, ഇബ്രാഹീം ഹാജി കാഞ്ഞായി, പി.ടി.എ. പ്രസിഡൻ്റ് സി.കെ. നവാസ്, മദർ പി. ടി.എ പ്രസിഡൻ്റ് ഫ്ലോറൻസ് സ്കൂൾ പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി, വൈസ് പ്രിൻസിപ്പാൾ ഡോ. പി.കെ സുനിൽ തുടങ്ങിയവർ സംബന്ധിക്കും. സ്കൂൾ ആന്യുവൽഡേ ഗ്രീൻ നെസ്റ്റ് യുടെ രണ്ടാം ദിവസം പ്രശസ്ത വയലിനിസ്റ്റ് ഗോകുൽ കൃഷ്ണ മുഖ്യാഥിതിയായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ.എ​സ്.ആ​ർ.ടി.സി 11 കോ​ടി ല​ക്ഷ്യ​മി​ട്ടു: 10.77 കോ​ടി നേ​ടി; കുതിപ്പു തുടരുമെന്ന് കെ.എസ്.ആർ.ടി.സി
Next post അജീബ് കോമാച്ചിക്ക് എക്സലൻസി ഇൻ ഫോട്ടോഗ്രാഫി അവാർഡ്
Close

Thank you for visiting Malayalanad.in