ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നൽകാറുള്ള എക്സലൻസി ഇൻ ഫോട്ടോഗ്രാഫി അവാർഡിന് വിവിധങ്ങളായ ഫോട്ടോഗ്രാഫി പ്രവർത്തനങ്ങൾ നടത്തുകയും , അഭിമാനകരമായ രീതിയിൽ ഫോട്ടോഗ്രാഫി പാർക്ക്, മ്യൂസിയം, എക്സിബിഷൻഹാൾ ഉൾപ്പെടെ ഫോട്ടോഗ്രാഫി മേഖലക്ക് സമഗ്ര സംഭാവന നൽകിയ അജീബ് കോമാച്ചിയെ (മാനേജിങ്ങ് ഡയറക്ടർ – കോമാച്ചി പാർക്ക്). തിരഞ്ഞെടുത്തിരിക്കുന്നു. പ്രസ്തുത അവാർഡ് 2025 ഡിസംബർ 16 ന് സംസ്ഥാനസമ്മേളന വേദിയിൽ വച്ച് നൽകുന്നതാണ്.