ഒരുമിച്ച്   യാത്രയാകുന്നു: ജ്യോതി ലക്ഷ്മിയുടെയും ശ്രുതി ലക്ഷ്മിയുടെയും  സംസ്കാരം ഇന്ന്.

കൊല്ലം:
ഇന്നലെ വാഹനാപകടത്തിൽ മരിച്ച ജ്യോതി ലക്ഷ്മി, ശ്രുതി ലക്ഷ്മി എന്നിവരുടെ സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ വീട്ടുവളപ്പിൽ നടക്കും. ഇരുവരുടെയും മാതാക്കൾ സഹോദരിമാരാണ്. ഓട്ടോറിക്ഷയിൽ ഒരുമിച്ച് സഞ്ചരിച്ച സഹോദരിമാർ ഒടുവിൽ ഒരുമിച്ച് യാത്രയാകുന്ന കണ്ണീരണിയിക്കുന്നു അനുഭവമാണ് കുടുബത്തിനും നാട്ടുകാർക്കും നേരിടേണ്ടി വന്നത് . ഇന്ന് രാവിലെ 10 മണിക്ക് ശ്രുതിലക്ഷ്മിയുടെ മൃതദേഹം പഠിച്ചിരുന്ന സ്കൂളായ എ എം എം എച്ച് എസിൽ പൊതുദർശനത്തിന് വെക്കും. ജ്യോതിയുടെ മൃതദേഹം അഞ്ചൽ തഴമേൽ ജയജ്യേതി ഭവനിൽ കൊണ്ടുപോയ ശേഷം കരവാളൂരിൽ ശ്രുതിയുടെ വീട്ടിലേക്ക് എത്തിച്ച ശേഷമാകും ഒരുമിച്ച് സംസ്ക്കാരം. ശ്രുതിയുടെ അമ്മ ഗൾഫിലാണ്. ഇവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്ന് അറിയുന്നു.
ഓട്ടോറിക്ഷ ഡ്രൈവർ അഞ്ചൽ തഴമേൽ ചൂരക്കുളം കുരിശടിക്കവലയിൽ അക്ഷയ് ഭവനിൽ മഹി എന്ന് വിളിക്കുന്ന അക്ഷയിൻ്റെ (23) സംസ്ക്കാരം പിന്നീട് നടക്കും. അക്ഷയിൻ്റെ മാതാവും ഗൾഫിലാണ്. അവർ എത്തിയ ശേഷമേ സംസ്ക്കാരം നടക്കൂ എന്നറിയുന്നു. മൂവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാത്രി ഒരു മണിയോടെ അഞ്ചൽ – പുനലൂർ റൂട്ടിൽ മാവിളയിൽ നടന്ന അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ വന്ന മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ സുനിൽ – ബിനി ദമ്പതികളുടെ മൂത്ത മകളും കരവാളൂർ എഎംഎംഎച്ച് എസ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ശ്രുതി ലക്ഷ്മി (16) യാണ് മരണപ്പെട്ട ഒരാൾ. മാതാവ് ബിനി ഗൾഫിലാണ്. ശ്രുതിക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു അനുജനുണ്ട് – ശ്രീക്കുട്ടൻ.
കൂടെയുണ്ടായിരുന്ന അഞ്ചൽ തഴമേൽ ജയജോതി ഭവനിൽ രഘു – ബിന്ദു ദമ്പതികളുടെ മൂത്ത മകളും ബാംഗ്ലൂർ അവസാന വർഷ നേഴ്സിങ് വിദ്യാർഥിനിയായിരുന്ന ജ്യോതി ലക്ഷ്മി(21)യും മരിച്ചു. ജ്യോതിക്ക് ഒരു സഹോദരികൂടിയുണ്ട്.
ശ്രുതി ലക്ഷ്മിയും, ജ്യോതി ലക്ഷ്മിയും സഹോദരിമാരുടെ മക്കൾ ആണ്. ശ്രുതിയെ കരവാളൂരിലുള്ള വീട്ടിൽ കൊണ്ടു വിടാൻ അഞ്ചലിൽ നിന്നും ഓട്ടോറിക്ഷയിൽ കരവാളൂരിലേക്ക് വരുകയായിരുന്നു. മാവിള ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവർ അഞ്ചിൽ തഴമേൽ ചൂരക്കുളം കുരിശടിക്കവലയിൽ അക്ഷയ് ഭവനിൽ മഹി എന്ന് വിളിക്കുന്ന അക്ഷയ് (23) തൽക്ഷണം മരണപ്പെട്ടു.
ഓട്ടോ റിക്ഷ പൂർണ്ണമായും തകർന്നു. അപകടത്തിലായ മിനി ബസ് അഞ്ചൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബസ്സിലുള്ളവർക്ക് കാര്യമായ പരിക്കില്ല. മലയോര ഹൈവേയിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ പോകുന്നതെന്നും സ്പീഡ് ബ്രേക്കർ പോലുള്ള നിയന്ത്രണങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഡ്രൈവറന്മാർ ഉറങ്ങിപ്പോകുക പതിവാണ്. പോലീസ് ചെക്കിങ്ങ്, വാഹനം നിർത്തി ചുക്ക് കാപ്പി കൊടുക്കൽ തുടങ്ങിയ ഈ മേഖലയിലും നടപ്പാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബംഗളൂരൂവിൽ  കാമുകനുണ്ടെന്ന സംശയം പകയായി: തലയ്ക്ക് അടിച്ചാണ് ചിത്രപ്രിയയുടെ ജീവനെടുത്തത്
Next post സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ
Close

Thank you for visiting Malayalanad.in