ബംഗളൂരൂവിൽ  കാമുകനുണ്ടെന്ന സംശയം പകയായി: തലയ്ക്ക് അടിച്ചാണ് ചിത്രപ്രിയയുടെ ജീവനെടുത്തത്

കൊച്ചി: മലയാറ്റൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19 വയസ്സുള്ള ചിത്രപ്രിയയുടെ മരണത്തിന് പിന്നിൽ ആൺസുഹൃത്ത് തന്നെയെന്ന് പോലീസ്. കാമുകനായ 21 വയസ്സുകാരൻ അലനാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചത്. ​കാണാതായി 4 ദിവസങ്ങൾക്കു ശേഷമാണ് ചിറയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തുന്നത്.
പോലീസ്‌ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഞായറാഴ്ച രാത്രി 1.53ന് ഇരുവരും ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ​അലനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റൊരാളുമായി ചിത്രപ്രിയക്ക് ബന്ധമുണ്ടെന്ന സംശയമാണ് ഇതിന് കാരണം എന്നാണ് അലന്റെ മൊഴി.
ബെംഗളൂരുവിലെ പഠനസ്ഥലത്ത് കാമുകനുണ്ടെന്ന അലന്റെ സംശയമാണ് സുഹൃത്തുക്കൾക്ക് ഒപ്പം കുടിച്ച ശേഷം രാത്രിയിൽ ഈ ദാരുണ സംഭവം നടത്തിയത്. കല്ലുകൊണ്ട് ചിത്രപ്രിയയുടെ തലയ്ക്ക് അടച്ചാണ് കൃത്യം നടത്തിയതെന്ന് അലൻ മൊഴി നൽകി. തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റ പാടുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ​നിലവിൽ അലൻ പോലീസ് കസ്റ്റഡിയിലാണ്..

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
Next post ഒരുമിച്ച്   യാത്രയാകുന്നു: ജ്യോതി ലക്ഷ്മിയുടെയും ശ്രുതി ലക്ഷ്മിയുടെയും  സംസ്കാരം ഇന്ന്.
Close

Thank you for visiting Malayalanad.in