വര്‍ണാഭം, പ്രൗഢ ഗംഭീരം: ശ്രദ്ധേയമായി എസ്.പി.സി സംയുക്ത പാസിങ് ഔട്ട് പരേഡ്

വെള്ളമുണ്ട: വര്‍ണാഭമായി കുട്ടിപോലീസിന്റെ പാസിങ് ഔട്ട് പരേഡ്. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, എം.ടി.ഡി.എം എച്ച്.എസ്.എസ് തൊണ്ടര്‍നാട്, ജി.എച്ച്.എസ്.എസ്് തരുവണ, ജി.എച്ച്.എസ് പുളിഞ്ഞാല്‍ എന്നീ സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ 2023-2025 വര്‍ഷത്തെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്. വ്യാഴാഴ്ച രാവിലെ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയില്‍ നടന്ന പരേഡില്‍ ജില്ലാ അഡി. എസ്.പിയും എസ്.പി.സി പ്രൊജക്ടിന്റെ ജില്ലാ നോഡല്‍ ഓഫിസറുമായ എന്‍.ആര്‍. ജയരാജ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വെള്ളമുണ്ട സ്‌കൂളിലെ ജീന സ്റ്റീഫന്‍ പരേഡ് കമാണ്ടറും ആദര്‍ശ് അനീഷ് സെക്കന്റ് ഇന്‍ കമാണ്ടറുമായിരുന്നു.
മാനന്തവാടി ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി. മന്‍മോഹന്‍, പ്രധാനാധ്യാപകരായ ഫാത്തിമ ഷംല, മുസ്തഫ, സ്മിത പൗലോസ്, ടി.കെ.ബിജു എന്നിവരും വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി, തൊണ്ടര്‍നാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അസീസ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ്, അസിസ്റ്റന്റുമാരായ ടി.കെ. ദീപ, ടി.എല്‍. ലല്ലു എന്നിവരും മറ്റ് രക്ഷിതാക്കള്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികളും സന്നിഹിതരായിരുന്നു.. വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ വിമല്‍ ജൂലിയറ്റ്, എസ്.സി.പി.ഒമാരായ നൗഫല്‍, നൗഷാദ്, സി.പി.ഒ മിഥുന്‍, തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ സുഹാസ്, റോസമ്മ ഫ്രാന്‍സിസ് എന്നിവരുടെയും, വെള്ളമുണ്ട,തരുവണ, പുളിഞ്ഞാല്‍, തൊണ്ടര്‍നാട് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, വിജിഷ, റഷീദ്, ജംഷീന, ഗിരീഷ് ബാബു, ഡിമ്പിള്‍ തോമസ്, ബിന്ദു മോള്‍ പത്രോസ്, ജെഫ്രിന്‍ ടോം എന്നിവരുടെയും നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ നാല് സ്‌കൂളിലെ 176 ഓളം കേഡറ്റുകള്‍ ആണ് പരേഡില്‍ അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post  ക്യാപ്‌സ് സംസ്ഥാന സോഷ്യൽ വർക്ക്‌ അവാർഡുകൾ പ്രഖ്യാപിച്ചു: പുരസ്കാര ദാനം 28 – ന്
Next post ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്: പിടിയിലായത് ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ പെരുകളില്‍ അറിയപ്പെടുന്ന രവീഷ്
Close

Thank you for visiting Malayalanad.in