വെള്ളമുണ്ട: വര്‍ണാഭമായി കുട്ടിപോലീസിന്റെ പാസിങ് ഔട്ട് പരേഡ്. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, എം.ടി.ഡി.എം എച്ച്.എസ്.എസ് തൊണ്ടര്‍നാട്, ജി.എച്ച്.എസ്.എസ്് തരുവണ, ജി.എച്ച്.എസ് പുളിഞ്ഞാല്‍ എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ 2023-2025 വര്‍ഷത്തെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്. വ്യാഴാഴ്ച രാവിലെ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയില്‍ നടന്ന പരേഡില്‍ ജില്ലാ അഡി. എസ്.പിയും എസ്.പി.സി പ്രൊജക്ടിന്റെ ജില്ലാ നോഡല്‍ ഓഫിസറുമായ എന്‍.ആര്. ജയരാജ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വെള്ളമുണ്ട സ്കൂളിലെ ജീന സ്റ്റീഫന്‍ പരേഡ് കമാണ്ടറും ആദര്‍ശ് അനീഷ് സെക്കന്റ് ഇന്‍ കമാണ്ടറുമായിരുന്നു.
മാനന്തവാടി ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി. മന്മോഹന്, പ്രധാനാധ്യാപകരായ ഫാത്തിമ ഷംല, മുസ്തഫ, സ്മിത പൗലോസ്, ടി.കെ.ബിജു എന്നിവരും വെള്ളമുണ്ട പോലീസ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, തൊണ്ടര്‍നാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അസീസ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ്, അസിസ്റ്റന്റുമാരായ ടി.കെ. ദീപ, ടി.എല്‍. ലല്ലു എന്നിവരും മറ്റ് രക്ഷിതാക്കള്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികളും സന്നിഹിതരായിരുന്നു.. വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ വിമല്‍ ജൂലിയറ്റ്, എസ്.സി.പി.ഒമാരായ നൗഫല്‍, നൗഷാദ്, സി.പി.ഒ മിഥുന്, തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ സുഹാസ്, റോസമ്മ ഫ്രാന്‍സിസ് എന്നിവരുടെയും, വെള്ളമുണ്ട,തരുവണ, പുളിഞ്ഞാല്‍, തൊണ്ടര്‍നാട് സ്കൂളുകളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, വിജിഷ, റഷീദ്, ജംഷീന, ഗിരീഷ് ബാബു, ഡിമ്പിള്‍ തോമസ്, ബിന്ദു മോള് പത്രോസ്, ജെഫ്രിന്‍ ടോം എന്നിവരുടെയും നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ നാല് സ്കൂളിലെ 176 ഓളം കേഡറ്റുകള്‍ ആണ് പരേഡില്‍ അണിനിരന്നത്.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...