കൊച്ചി: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) ഏർപ്പെടുത്തിയ രണ്ടാം ക്യാപ്‌സ് സംസ്ഥാന സോഷ്യൽ വർക്ക് അവാർഡുകളുടെ ജേതാക്കളെ പ്രഖ്യാപിച്ചു. സോഷ്യൽ വർക്ക് അധ്യാപന-പ്രാക്ടീസ് മേഖലകളുടെ വളർച്ചയ്ക്കും വൈജ്ഞാനിക പുരോഗതിക്കും നിർണായക സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് ഈ അവാർഡുകൾ നൽകുന്നത്.
സോഷ്യൽ വർക്ക് മേഖലകളിൽ അധ്യാപനവും പ്രാക്ടീസും വഴി പ്രൊഫഷന്റെ സമഗ്രമായ പുരോഗതി സാധ്യമാക്കിയതിനുള്ള സമഗ്ര ശ്രേഷ്ഠ പുരസ്കാരത്തിന് റവ. ഫാ. ജോയി ജെയിംസിനെ തിരഞ്ഞെടുക്കുകയുണ്ടായി.
സോഷ്യൽ വർക്ക് അധ്യാപന മേഖലയിലെ ദീർഘകാല മികവുറ്റ പ്രവർത്തനത്തിനുള്ള ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ഡോ. സോണി ജോസ് അർഹനായി.
സോഷ്യൽ വർക്ക് പ്രാക്ടീസ് മേഖലയിൽ നിർണായക ഇടപെടലുകളും സംഭാവനകളും നടത്തിയതിനുള്ള കർമ്മശ്രേഷ്ഠ പുരസ്കാരം ഫ്രാൻസിസ് മൂത്തേടൻ ഡോ. ശശികുമാർ സി എന്നിവർക്ക് ലഭിച്ചു.
സോഷ്യൽ വർക്ക് അധ്യാപന-പ്രാക്ടീസ് മേഖലകളിൽ പുതുമയും പ്രതിബദ്ധതയും കൊണ്ടു കഴിവ് തെളിയിച്ച യുവ പ്രവർത്തകർക്ക് നൽകുന്ന യുവശ്രേഷ്ഠ പുരസ്കാരത്തിന്
ഡോ. വിൻസി എബ്രഹാം റെനിറ്റ മാനുവൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ബഹുമതി പത്രവും സമ്മാനത്തുകയും അടങ്ങുന്ന അവാർഡുകൾ നവംബർ 28-ന് കണ്ണൂർ തോട്ടടയിലെ സെന്റ് ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ക്യാപ്‌സ് സംസ്ഥാന സോഷ്യൽ വർക്ക് പ്രാക്ടീഷനേഴ്സ് കോൺഗ്രസിൽ സമ്മാനിക്കും. പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായി ചടങ്ങിൽ വിശിഷ്ട അതിഥിയായിരിക്കും. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാൻ പി കുര്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ദേശീയ പ്രസിഡന്റ് ഡോ. ഗാന്ധിദോസ് മുഖ്യ സന്ദേശം നിർവ്വഹിക്കും.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും മറ്റു സാമൂഹ്യ പ്രമുഖരും പങ്കെടുക്കുന്ന പത്താമത് കേരള സോഷ്യൽ വർക്ക് കോൺഗ്രസും വെള്ളി,ശനി ദിവസങ്ങളിൽ തുടർന്ന് നടക്കും.
അവാർഡ് ജേതാക്കളെ നിർണയിച്ചത് റവ. ഡോ. ക്ലാറൻസ് പാലിയത്, അഡ്വ. റെനി ജേക്കബ്, പദ്മജ നായർ എന്നിവരടങ്ങിയ ജൂറിയാണ്.
ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക് അസോസിയേഷനിലൂടെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക് സംഘടനയുടെ ഭാഗമായ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിൽ അംഗമാകുന്നതിനും പത്താമത് ക്യാപ്‌സ് കേരള സോഷ്യൽ വർക്ക് കോൺഗ്രസ് സംബന്ധിച്ച വിശദ വിവരങ്ങൾക്കും സംസ്ഥാന ജനറൽ സെക്രട്ടറി സേവ്യർകുട്ടി ഫ്രാൻസിസ് 94471 90154 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കല്‍പ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുന്‍ എഞ്ചിനീയര്‍ വയനാട് പോലീസിന്റെ പിടിയില്‍. ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്....
. അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആശുപത്രിയിലെത്തിയ...
കൊച്ചി: ഉപയോക്താക്കള്‍ക്കായി സാന്‍ഡിസ്കിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. മുമ്പത്തെ ജനറേഷനെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളാണ് പുതിയ മോഡലിലുള്ളത്. എ.ഐ വര്‍ക്കുകള്‍ കൂടുതല്‍ എളുപ്പമാക്കാനും 4കെ., 5കെ....
കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും...
. പുൽപ്പള്ളി : ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ...