സംസ്ഥാന അതിർത്തിയിൽ പോലീസ് ചെക്ക് പോസ്റ്റുകൾ വരുന്നു: പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന തുടങ്ങി

.
സി.വി.ഷിബു
കൽപ്പറ്റ: സംസ്ഥാന അതിർത്തികളിൽ പോലീസ് ചെക്ക് eപാസ്റ്റുകൾ വരുന്നു. ഇതിനുള്ള പ്രൊപ്പോസൽ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു. ലഹരിക്കടത്ത് തടയുകയും കള്ളപ്പണം കടത്ത് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ തടയുകയുമാണ് ലക്ഷ്യം. ഉടൻ തന്നെ ചെക്ക് പോസ്റ്റ് പൂർണ്ണ തോതിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു. കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക അതിർത്തികളിൽ കേരള പോലീസ് ചെക്ക് പോസ്റ്റുകൾക്ക് സമാനമായ രീതിയിൽ പരിശോധന തുടങ്ങി.ബവാലി, തോൽപ്പെട്ടി, മുത്തങ്ങ, താളുർ, കോട്ടുർ പട്ടയവയൽ, കോളിമുല, ചോലടി, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്.തിരുനെല്ലി തോൽപ്പെട്ടിയിൽ ബിൽഡിങ് സൗകര്യം ലഭിക്കത്തതിനാൽ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തും ബവാലിയിൽ പഞ്ചായത്ത് താൽക്കാലികമായി നൽകിയ ബിൽഡിങ്ങിലുമാണ് പ്രവർത്തിക്കുന്നത്. തോൽപ്പെട്ടിയിൽ സൗകര്യം ലഭിക്കുന്ന മുറയ്ക്ക് ചെക്ക് തോൽപ്ടിയിലേക്ക് മാറ്റും. പോസ്റ്റുകളിൽ കർശന പരിശോധനയാണ് പോലിസ് നടത്തുന്നത്.സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ലഹരി ഉൽപന്നങ്ങളുടെ കടത്ത് വർദ്ധിച്ചതോടെയാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്.പല സ്ഥലങ്ങളിലും താൽക്കാലിക സംവിധാനങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുന്നത്. ജില്ലയിലെ വിവിധസ്റ്റേഷനുകളിൽ നിന്നുള്ള പോലിസുകാർക്കണ് ഡ്യൂട്ടി. രാത്രിയാത്ര നിരോധനം നിലവിലുള്ള ബാവലിയിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയും മുത്തങ്ങയിൽ രാവിലെ അറ് മുതൽ രാത്രി 9 വരെയുമാണ് പ്രവർത്തിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ 24 മണിക്കൂറുമാണ് പ്രവർത്തിക്കുന്നത്. അതിർത്തികളിൽ വനം എക്സൈസ് ചെക്ക് പോസ്റ്റുകൾക്ക് പുറമേയാണ് ചെക്ക് പോസ്റ്റുകൾക്ക് സമാനമായ രീതിയിൽ ആരംഭിച്ചത്.
സ്പെഷൽ ഡ്രൈവിന് സമാനമായ രീതിയിൽ ലഹരിക്കെതിരെ പരിശോധന കർശനമാക്കിയിട്ടുണ്ടന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

One thought on “സംസ്ഥാന അതിർത്തിയിൽ പോലീസ് ചെക്ക് പോസ്റ്റുകൾ വരുന്നു: പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Previous post ആയുർവേദ ദിനാഘോഷം :അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തി
Next post സ്വിസ് ടീം ദീപ്തിഗിരി ക്ഷീര സംഘം സന്ദർശിച്ചു
Close

Thank you for visiting Malayalanad.in