പടിഞ്ഞാറത്തറ –  പൂഴിത്തോട് ചുരമില്ലാ പാത: ഇരട്ടതുരങ്കപാതയോടു കൂടിയ അന്തിമ അലൈന്‍മെന്റിന് സർക്കാർ അനുമതി.

കൽപ്പറ്റ: വയനാട് താമര ശ്ശേരി ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട് – പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി. . 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നതെന്നും പദ്ധതിക്കുള്ള ഡി.പി.ആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ടന്നും പൊതു മരാമത്ത് – ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
നേരത്തെ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി രേഖ തയ്യാറാക്കുന്നതിനും എല്ലാ ഇടപെടലും നടത്തും. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോ‍ഡ് സാധ്യമാക്കാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നവംബർ 15 – നാണ് പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷൻ പുതുക്കിയ അലൈൻമെന്റ്‌ സർക്കാരിന് സമർപ്പിച്ചത്. 2.8 കിലോമീറ്റർ തുരങ്കം നിർമ്മിച്ചാൽ ദൂരം കുറക്കാമെന്നാണ് റിപ്പോർട്ടിൽ പരമാർശം. മുൻപ് നിശ്ചയിച്ചിരുന്ന പഴയ പാതയിൽ നിന്ന് ആറ് കിലോമീറ്റർ കുറവു വരുന്ന തരത്തിലാണ് പുതിയ കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 2.844 കിലോമീറ്റർ തുരങ്ക പാത നിർമിച്ചാൽ ദൂരം കുറയ്ക്കാവുന്നതാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് സമർപ്പിച്ച പ്രൊജക്ട് റിപ്പോർട്ട് . വിലങ്ങൻപാറ തുരന്നാണ് തുരങ്കപാത നിർമിക്കേണ്ടത്. 27 കിലോമീറ്റർ ആണ് ആദ്യം റോഡിൻറെ നീളം പറഞ്ഞിരുന്നത്.
20 . 976 കിലോമീറ്റർ ആണ് ആകെ റോഡിൻറെ നീളത്തിലുള്ള പുതിയ അലഅലൈന്‍മെന്റിനാണ് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയത്. ‘ഇതിൽ ആറര കിലോമീറ്റർ കോഴിക്കോട് ജില്ലയിലും 14 കിലോമീറ്റർ വയനാട് ജില്ലയിലും ആണ്. കോഴിക്കോട് ഭാഗത്ത് 59 വളവുകളും വയനാട് ഭാഗത്ത് 95 വളവുകളും ഉണ്ടാകും. 14 മീറ്ററാണ് റോഡിൻറെ വീതി. തുരങ്കം നിർമ്മിക്കുകയാണെങ്കിൽ 10 മീറ്റർ വീതിയുള്ള രണ്ട് തുരങ്കങ്ങളാണ് പ്രോജക്ട് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്. രണ്ട് പാലങ്ങളും ഉണ്ടാകും.
പുതുക്കിയ അലൈൻമെന്റിന് സർക്കാർ അംഗീകാരം ലഭിച്ചതിൽ സന്തോഷത്തിലാണ് നാട്ടുകാരും .
1994 ലാണ് റോഡിൻറെ പ്രവർത്തി ഉദ്ഘാടനം നടത്തിയത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിർപ്പിനെ തുടർന്നാണ് നിർമ്മാണം നിലച്ചു പോയത്. മൂന്നു പതിറ്റാണ്ടായി റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കർമ്മസമിതികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നുവരികയാണ്’ . കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നരക്കോടി രൂപ ചിലവിലാണ് ഇപ്പോൾ ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്.
തുരങ്ക പാത നിർമ്മിക്കേണ്ടി വരുന്നതിനാൽ നിർമ്മാണം പൂർത്തിയാകാൻ അഞ്ചുവർഷമെങ്കിലും എടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവ് മിഠായികളും ഹാൻസുമായി രാജസ്ഥാൻ സ്വദേശിയായ യുവാവ് പിടിയിൽ.
Next post ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ സുരക്ഷാ  പദ്ധതി നാടിനു മാതൃകയാണെന്ന് മന്ത്രി ഒ. ആർ . കേളു
Close

Thank you for visiting Malayalanad.in