കൽപ്പറ്റ:
ഹോട്ടൽ മേഖലയിലെ സംരംഭകർക്ക് കരുത്തും കൈത്താങ്ങുമായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ നടപ്പാക്കിയ സുരക്ഷാ പദ്ധതി നാടിനു മാതൃകയാണെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ. ആർ . കേളു. ദുരന്തകാലത്ത് സംഘടന നൽകിയ സേവനങ്ങളെ നാട് എക്കാലത്തും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)വയനാട് ജില്ലാ സമ്മേളനം ചുണ്ടേൽ സെന്റ് ജൂഡ്സ് പാരീഷ്ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ പ്രസിഡണ്ട് അസ്‌ലം ബാവ അധ്യക്ഷതവഹിച്ചു. വാർഷിക പൊതുയോഗം കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറി ജി. ജയപാൽ ഉൽഘാടനം ചെയ്തു. സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുള്ള 10 ലക്ഷം രൂപയുടെ ധനസഹായം അഡ്വ: ടി.സിദ്ധീഖ് എം.എൽ.എ. വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ റിപ്പോർട്ടും ജില്ലാ ട്രഷറർ അബ്ദുൽ റഹ്മാൻ വാർഷിക കണക്കും അവതരിപ്പിച്ചു. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിനെ ചടങ്ങിൽ ആദരിച്ചു. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജു ലാൽ , സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരൻ, സംസ്ഥാന ഉപദേശക സമിതി അംഗം മൊയ്തീൻകുട്ടി ഹാജി, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി. നായർ, സജീർ ജോളി. മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൽ സമദ്, മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി. രഘു, കാസർഗോഡ് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഗഫൂർ, ബെന്നി സി.ജെ., കാസർഗോഡ് ജില്ലാ ട്രഷറർ രഘു വീരപൈ, വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി സൈഫുള്ള കെ. ഹസ്സൻ, വയനാട് ജില്ലാ വർക്കിംഗ് പ്രസിഡന്റ് പോക്കു ന്യൂ ഫോം, കോ-ഓർഡിനേഷൻ ചെയർമാൻ മുജീബ് ചുണ്ട, പി.ആർ. ഉണ്ണികൃഷ്ണൻ, ഉമ്മർ പാരഡൈസ് തുടങ്ങിയവരും ആശംസകൾ നേർന്നു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...