
കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ക്ഷീര കർഷകർ 28-ന് മിൽമയിലേക്ക് മാർച്ച് നടത്തും.
കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് കർഷക മോർച്ച ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരള സർക്കാറിന്റെയും മിൽമയുടെയും കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് 28- ന് രാവിലെ 10 മണിക്ക് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്കും മിൽമ ഓഫീസിലേക്കും കർഷകമോർച്ച വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വയനാട്ടിൽ മറ്റ് ജില്ലകളിൽ 10% മുതൽ 50% വരെ ലേക്കൽ സെയിൽ സഹകരണ സംഘങ്ങളിലൂടെ മിൽമയിലെത്തുന്നു. തീറ്റപ്പുല്ലിന്റെ ക്ഷാമം രൂക്ഷമാവുകയും കാലിത്തീറ്റയുടെയും ഫീഡ് സപ്ലിമെന്റിന്റെയും വെറ്റിനറി മരുന്നുകളുടെയും ക്രമാധീതമായ വിലവർദ്ധനവ്, അന്യസംസ്ഥാനങ്ങളിൽ നിന്നുകൊണ്ടുവരുന്ന പശുക്കളുടെ അമിത വില, രോഗങ്ങൾ തുടങ്ങി പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ നിന്നും കർഷകന് രക്ഷനേടാൻ പാലിന് ഉത്പാദനച്ചിലവിന്റെ ആനുപാതികമായ് ലിറ്ററിന് രൂപ തോതിലെങ്കിലും വിലവർദ്ധിപ്പിക്കാൻ തയ്യാറാവണം. സമസ്ത മേഖലയും വിലവർദ്ധനയിൽ പൊറുതിമുട്ടിയിട്ടും കർഷന്റെ പാൽവില 2017 ന് ശേഷം കുട്ടിയിട്ടില്ല എന്നത് ക്ഷീരമേഖയോടുള്ള സർക്കാറിന്റെ സമീപനം വ്യക്തമാക്കുന്നു
മുന്നണികളും ഭരണവും മാറുന്നു എന്നതൊഴിച്ച് കർഷകന് ഗുണകരമാവുന്ന ഒന്നും തന്നെ മിലയും സർക്കാരും ചെയ്യുന്നില്ല.
മിൽമപാൽ വില വർദ്ധിപ്പിക്കുമ്പോൾ മിൽക്കും സൊസൈറ്റികൾക്കും ലാഭമുണ്ടെന്നൊഴിച്ചാൽ കർഷകന് നാമമാത്ര തുകയാണ് ലഭിക്കുന്നത്. വർദ്ധിപ്പിക്കുന്ന തുക കർഷകന് നേരിട്ട് ലഭ്യമാക്കാൻ നടപടിയുണ്ടാവണം’
അവകാശങ്ങളെക്കുറിച്ച് വാചാലരാവുന്നവർ പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷത്തെക്കിയാൽ കടമ മറക്കുകയാണ്.
തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പോസ്റ്റോഫീസിന് മുന്നിൽ സമരം ചെയ്യിക്കുന്നവർ ഇടതു വലതു മുന്നണികൾ ക്ഷീര കർഷകനെ തൊഴിലുറപ്പിലുൾപ്പെടുത്താൻ എന്തു നടപടിയാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് ഇവർ പറഞ്ഞു.
കേരളം ആവശ്യപ്പെട്ടാൽ അടുത്തബജറ്റിലുൾപ്പെടുത്തിയനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടന്നും ഇവർ പറഞ്ഞു.