കൽപ്പറ്റ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 13, 14, 15 തീയതികളിൽ കൽപ്പറ്റ എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണ യോഗം തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. സംഘാടക സമിതി ചെയർമാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വർക്കിങ് ചെയർമാനായി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ജനറൽ കൺവീനറായി വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്, ട്രഷററായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി വി മൻമോഹൻ എന്നിവരെ തെരഞ്ഞെടുത്തു.
സംഘാടക സമിതി രൂപീകരണ യോഗം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർ സി ഗീത, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി ജി ഷിബു, ഗ്രാമപഞ്ചായത്തംഗങ്ങളായ വിജയൻ തോട്ടുങ്കൽ, സൂന നവീൻ, ബീന റോബിൻസൻ, വത്സല നളിനാക്ഷൻ, എഇഒ ടി ബാബു, പ്രിൻസിപ്പൽ എം രാധിക, പ്രധാനാധ്യാപിക ഉഷ കുനിയിൽ, ഡയറ്റ് ലക്ചറർ ഡോ. മനോജ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ എ ജിജിൻ, പ്രിൻസിപ്പൽ ഫോറം സെക്രട്ടറി തോമസ് മാസ്റ്റർ, അരുൺ ടി ജോസ്, ജെറിൽ സെബാസ്റ്റ്യൻ, വി മുസ്തഫ, മറിയം മഹ്മൂദ്, കെ വി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...