അമ്പലവയല്‍: കലാമേഖലയിലേക്ക് ചെറിയ കുട്ടികളെ ആകര്‍ഷിക്കുക, ആസ്വാദനം നല്‍കുക, കുട്ടികളുടെ കഴിവ് തിരിച്ചറിയുക, പിന്നോക്ക മേഖലയിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ലഹരിപോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു കുട്ടികളെ അകറ്റിനിര്‍ത്തുക എന്നിങ്ങനെയുള്ള ഉദ്ദേശത്തോടെ വയനാട്ടിലെ കലാഅധ്യാപകരുടെ കൂട്ടായ്മ “കൂട്ട് “എന്ന പേരിൽ കലാ പഠന ക്യാമ്പ് നടത്തുന്നു. ജില്ലയിലെ ഹൈസ്കൂളുകളിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ ചിത്ര-സംഗീത അധ്യാപകര്‍ ഒന്നിച്ചണിചേര്‍ന്ന് ചിത്ര-സംഗീത-നൃത്ത-നാടക-സിനിമ മേഖലകളിലെ അറിവ് പകരും. ജില്ലയിലെ നാലാമത്തെ ക്യാമ്പ് അമ്പലവയല്‍ ഗവ. എല്‍.പി സ്കൂളില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഷമീര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകന് ബിജു മാത്യു സ്വാഗതവും സനില്‍കുമാര്‍.പി.സി നന്ദിയും പറഞ്ഞു. അധ്യാപകരായ സണ്ണി മാനന്തവാടി, രാജേഷ് അഞ്ചിലന്, ജെസ്ന ജൂലിയ, ജിഷ.എന്‍.ആര്, സുമേഷ്.എസ്, എന്‍.ടി.രാജീവ്, സനില്‍കുമാര്‍.പി.സി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കുട്ടികള്‍ വരച്ച നൂറോളം ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...