. തീർത്ഥാടന കേന്ദ്രമായ ചിങ്ങേരി സെൻ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ രണ്ട് വരെ അതിവിപുലമായ പരിപാടികളോട് നടത്തപ്പെടുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് പന്തൽ കാൽ നാട്ടൽ ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാരംകൊല്ലിയിൽ സ്ഥാപിതമായിരിക്കുന്ന ബസേലിയോസ് ബാവയുടെ കുരിശുംതൊട്ടിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ കുമ്പളേരി, താഴ്ത്ത വയൽ, ചീരാൻകുന്ന്, കാരച്ചാൽ എന്നീ പ്രദേശങ്ങളിലൂടെ പ്രയാണം ചെയ്തു പള്ളിയിൽ എത്തിച്ചേരുന്നതാണ് തുടർന്ന് അതിപുരാതന ക്രിസ്ത്യൻ കലാരൂപമായ മാർഗംകളി 50 ചേർന്ന് അവതരിപ്പിക്കുന്നു. തുടർന്ന് എൽദോ ബേസിൽ സംഗമം നടത്തപ്പെടുന്നു ഫാദർ ബിബിൻ കുരുമോളോത്ത് ക്ലാസ നയിക്കുന്നു. ഇടവക വികാരി ഫാദർ എൽദോ മനയത്ത്, പള്ളി ട്രസ്റ്റി പീറ്റർ തണേലിമാലിൽ , സെക്രട്ടറി ബേസിൽ കണ്ണന്താഴത്ത്, പെരുന്നാൾ ജനറൽ കൺവീനർ സജീ വർഗിസ് വടക്കൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്നു.
വയനാട് പുൽപ്പള്ളിയിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ്...
വൈത്തിരി: വാഹന പരിശോധനക്കിടെ കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ വൈത്തിരി പൊലീസ് എസ്.എച്ച്.ഒ കെ.അനിൽകുമാർ അടക്കം നാലു പൊലീസുകാരെ ഉത്തര മേഖല...
കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ്...
പനമരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി...
കൽപ്പറ്റ:- ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാർഡ് 2025ന് എടപ്പെട്ടി ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിനെ തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തന...
. മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം' എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ'...