വൈത്തിരി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ അധ്യക്ഷനായിരുന്നു. പി എ ജോസ്, ആര് രാമചന്ദ്രന്, എ എ വര്‍ഗീസ്, കെ വി ഫൈസല്‍, ശിവദാസന്‍, സെയ്ദ് പൊഴുതന, രാഘവന്, ശിഹാബ്, ജ്യോതിഷ് കുമാര്‍, പൗലോസ് ചുണ്ടേല്‍, വിലാസിനി, ഷഹീര്‍ ഷമീര്‍, ദേവുടീച്ചര്, ആഷിഖ്, നാസര്‍, ജോസഫ് മറ്റത്തില്‍, മൈക്കിള്‍ പി ഡി, വിജേഷ് എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് വൈത്തിരി പഞ്ചായത്ത് കമ്മിറ്റി പ്രകടനത്തിന് ഐക്യദാര്‍ഢ്യവുമായെത്തി. സലീം മേമന, സലീം കെ എം, എ സാജിദ് കുന്നത്ത്, ഉസ്മാന് മേമന, ഷമീര്‍ ടി കെ എന്നിവര്‍ നേതൃത്വം നല്കി.