കൽപ്പറ്റ: പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ശമ്പള പരിഷ്കരണം, ക്ഷാമബത്ത, പങ്കാളിത്ത പെൻഷൻ, മെഡി സെപ്പ് ആരോഗ്യ പദ്ധതി, പൊതുജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട തദ്ദേശ വകുപ്പിലെ 253 ത്‌സ്തികൾ വെട്ടിക്കുറച്ചത് ഉൾപ്പെടെ ജീവനക്കാരെ ആകെ ബാധിക്കുന്ന വിഷയങ്ങൾ ഒന്നും തന്നെ ഏറ്റെടുക്കാതെ ഭരണകക്ഷി സർവീസ് സംഘടന നേതാക്കൾ തന്നെ തുടർ ഭരണത്തിന്റെ തണലിൽ അഴിമതിക്ക് കളമൊരുക്കുകയാണ്, പ്രതിപക്ഷ സംഘടനയിലെ അംഗങ്ങളെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുമ്പോൾ ഇവർ വർഷങ്ങളായി ഒരേ ഓഫീസിലും സ്റ്റേഷനിലും തുടർച്ചയായി ഇരിക്കുകയാണെന്നും ഇത് അഴിമതിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസർമാരുടെ പ്രെമോഷൻ നടന്നിട്ട്, മഴക്കാലമായിട്ടും നിയമനം കൊടുക്കാതെ ഒരു മാസമാണ് പിടിച്ച് വച്ചത്. ഇത് ഭരണകക്ഷി നേതാക്കളുടെ താൽപര്യം സംരക്ഷിക്കാനും വിലപേശൽ നടത്താനുമാണ്. ഇപ്പോൾ സ്പഷ്യൽ വില്ലേജ് ഓഫീസർ / സീനിയർ ക്ലാർക്ക് തസ്തികയിൽ മാസങ്ങളായി നിയമം കെടുക്കാതെ തർക്കത്തിലാക്കിയിരിക്കുകയാണ്. ഭരണകക്ഷി സംഘടനകളുടെ പിടിവലി മൂലം കളക്ടർക്ക് പോലും തീരുമാനം എടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. അവരുടെ മൂക്കിനു താഴെയാണ് പത്ത് വർഷത്തിലധികമായ നിരവധി ജീവനക്കാർ ഇരിക്കുന്നത്.
വില്ലേജ് ഓഫീസർ കൈക്കൂലിക്ക് പിടിക്കപ്പെട്ടതിനെ തുടർന്ന്, പ്രധാന ഭരണാനുകൂല നേതാക്കളെ വിജിലൻസ് നിരീക്ഷിക്കുന്ന സാഹചര്യം വരെ ഉണ്ടായി. അഴിമതിക്ക് കളമൊരുക്കുന്ന സാഹചര്യങ്ങളും ഭരണാനുകൂല നേതാക്കളുടെ അമിതമായ ഇടപെടലുകളും എൻ.ജി.ഒ അസോസിയേഷൻ മുമ്പേ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്.
മാനന്തവാടി വില്ലേജ് ഓഫീസറെ ഭീഷണിപെടുത്തിയവരെ സംരക്ഷിക്കുന്നവരെ പറ്റി അന്വേഷണം നടത്തി സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ അക്രമിച്ചരെ മാതൃകാപരമായി ശിക്ഷിക്കാത്തതാണ് സത്യ സന്ധരായ ഉദ്യോഗസ്ഥർക്കു പോലും രക്ഷയില്ലാതാവാൻ കാരണം. അത്തരം സംഭവങ്ങളെ അപലപിക്കുന്നതോടൊപ്പം ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഭരണകൂടം സംവിധാനം ഒരുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. ഭരണം അവസാനിക്കാൻ ഏഴു മാസം ഉള്ളപ്പോൾ കൊള്ളമുതൽ പങ്കിടുന്ന മാനസീകാവസ്ഥയാണ് ചിലർക്കെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ലൈജു ചാക്കോ അധ്യഷത വഹിച്ചു. സി.കെ ജിതേഷ്, ഇ.വി.ജയൻ, എം. നസീമ, ടി.പരമേശ്വരൻ, സിനീഷ് ജോസഫ്, വി.എസ്. ശരത്, എം വി സതീഷ്, ഇ.എം.സുമേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.ജെ ഷിജു, എ. സുഭാഷ്, നിഷ പ്രസാദ്, എം എസ് സാനു, വി.മുരളി, ഷെറിൻ ക്രിസ്റ്റഫർ, പി. ശ്രീജിത്ത്കുമാർ എന്നിവർ നേതൃത്വം കൊടുത്തു
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...