ഒയിസ്ക വരാഘോഷം ആരംഭിച്ചു: പരിസ്ഥിതി പ്രവർത്തകരെ ആദരിച്ചു

. കൽപ്പറ്റ. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിൽ ഒയിസ്ക വാരാഘോഷം ആരംഭിച്ചു. വാരോഘോഷത്തോടനുബന്ധിച്ച് പരിസ്ഥിതി – ജൈവ വൈവിധ്യ സംരംക്ഷണ സെമിനാർ സംഘടിപ്പിക്കുകയും ഈ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച പരിസ്ഥിതി പ്രവർത്തകരെ ആദരി ക്കുകയും ചെയ്തു.
കാലാവസ്ഥ പ്രതിസന്ധിയുടെ കാലത്ത് നമ്മുടെ സുസ്ഥിരമായ നില നില്പിനായി പ്രവർത്തിച്ച് ലോകാദരവ് നേടിയ, പുതുച്ചേരിയിൽ നൂറേക്കർ മഴക്കാടുണ്ടാക്കിയ, കഴിഞ്ഞ റിപ്രബ്ലിക് ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്ന ഡി. ശരവണൻ (ആരണ്യ ഓറോവിൽ പുതുച്ചേരി ), കഴുകന്മാരുടെ സംരംക്ഷണ ദൗത്യത്തിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച എസ്. ഭാരതിദാസൻ (അരുളകം നേച്ചർ കൺസർവേഷൻ സൊസൈറ്റി കോയമ്പത്തൂർ ), വൈൽഡ് ലൈഫ് ബയോളജിസ്റ്റ് ഡോക്ടർ ക്രിസ്റ്റോഫർ ജി.(മാർത്താണ്ടം), ഫോറസ്റ്റ് ഇക്കോളജിസ്റ്റ് ഡോ.കന്തവേലു (തിരുച്ചിറപ്പിള്ളി ) എന്നിവർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു തുടർന്ന് പരിസ്ഥിതി പ്രവർത്തകരെ കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു . ചടങ്ങ് ഓയ്സ്ക വയനാട് ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൾ റഹ്മാൻ കാദിരി ഉദ്ഘാടനം ചെയ്തു.
ഡോ. എ.ടി.സുരേഷ് അധ്യഷത വഹിച്ച ചടങ്ങിൽ, സി.ഡി. സുനീഷ് വിഷയാവതരണം നടത്തി. കെ ഐ വർഗീസ് , എം ഉമ്മർ , ഡോ.ടി സി അനിത , ഷംന നസീർ, ഡോ. മണിലാൽ എന്നിവർ ആശംസകൾ നേർന്നു. എൽദോ ഫിലിപ്പ് സ്വാഗതവും നിഷ ദേവസ്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ  മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ  സമൂനയെ ആദരിച്ചു
Next post സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധം ; കടയിൽകയറി ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ : പിടിയിലായത് സ്ഥിരം കുറ്റവാളികൾ
Close

Thank you for visiting Malayalanad.in