മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല വേമം ഹാഫിയത്ത് മൻസിൽ ആർ ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ സുനീർ(36) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 17.07.2025 വൈകീട്ടോടെ പ്രതികൾ പരാതിക്കാരന്റെ മാനന്തവാടിയിലുള്ള ലാലാ മിനി സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ കയറി സാധനങ്ങൾ കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധം വച്ച് പരാതിക്കാരനെ കൈ കൊണ്ടും വടികൊണ്ടും ക്രൂരമായി മർദിക്കുകയും കടയിലെ സാധന സാമഗ്രികൾ നശിപ്പിക്കുകയും കൂടാതെ വിവരമറിഞ്ഞ് കടയിലെത്തിയ പരാതിക്കാരന്റെ സഹോദരിയെ പരാതി നൽകിയാൽ പണി കിട്ടുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്. പിടിയിലായ സുനീർ മോഷണം, പിടിച്ചുപറി, അടിപിടി, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഷിജാദ് 2020 ൽ തിരുനെല്ലിയിൽ ഫോറസ്ററ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും മാനന്തവാടി സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസിലും പ്രതിയാണ്.
മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ എം.സി പവനൻ എ.എസ്.ഐ അജേഷ്‌കുമാർ, എസ്.സി.പി.ഓ മനു അഗസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...