ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ ധനേഷ് ദാമോദറിന്റെ “രക്ഷ” മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ വയനാട് വിഷൻ അവതാരകനായ ധനേഷ് ദാമോദർ രചനയും, സംവിധാനവും നിർവഹിച്ച “രക്ഷ” മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപികയായ ഡോക്ടർ ഷിൻസി സേവ്യറുടെ നിർമ്മാണ നിയന്ത്രണത്തിൽ പുറത്തിറങ്ങിയ “രക്ഷ” നവകേരളം ലഹരി വിരുദ്ധ സന്ദേശ ഹ്രസ്വചിത്ര മത്സരത്തിലും, മൈ ഹോം സംസ്ഥാന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വയനാട് വിഷൻ എഡിറ്റർ ആയ സഞ്ജയ് ശങ്കരനാരായണനാണ് “രക്ഷ”യുടെ എഡിറ്റിംഗ് നിർവഹിച്ചത്. ക്യാമറ അനീഷ് നിള,സംഗീതം ഷിജോ ബേബി, വെറും നാലു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള രക്ഷ ചെറിയ സമയത്തിനുള്ളിലാണ് ലഹരിക്കെതിരെ ഒരു വലിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സുൽത്താൻബത്തേരി ഡോൺ ബോസ്കോ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ധനേഷ് ദാമോദർ പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഴ: വയനാട്ടിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നു.: പുളിഞാലിൽ റോഡിൽ ഗർത്തം.
Next post റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം ലഹരി വിരുദ്ധ സംഗമം നടത്തി
Close

Thank you for visiting Malayalanad.in