യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി

ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി. ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തിൽ വീട്ടിൽ, അമാൻ റോഷനെ(25)യാണ് ബത്തേരി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരി കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. ഇയാളെ റിമാൻഡ് ചെയ്തു.
12.06.2025 തീയതി രാത്രിയാണ് സംഭവം. ബത്തേരി മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ മർദിക്കുന്നത് തടയാൻ ചെന്ന വേങ്ങൂർ സ്വദേശിക്കാണ് മർദനമേറ്റത്. തടഞ്ഞു നിർത്തി മാരകായുധം കൊണ്ട് മർദിച്ചപ്പോൾ വലത് പുരികത്തിനു മുകളിൽ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റു. ഇയാൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയോജന വേദി  സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
Next post ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദദാനം നടത്തി
Close

Thank you for visiting Malayalanad.in