വയോജന വേദി  സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ബത്തേരി കരുണ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി.
മെമ്പർഷിപ്പ് ദിനാചരണവും നടത്തി. വികാരി ഫാദർ ജോർജ്ജ് നെടുന്തള്ളി ഉദ്ഘാടനം ചെയ്തു.
എ.കെ. മത്തായി, സി.വി.ബാബു, കെ.എം. മാത്യൂ, ഐസക്, സാബു മരട്ടിക്കാ മറ്റം, സാലി വേണാട്ട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *