വയനാട് ജില്ലയിലെ നിലവിൽ നിത്യ പൂജ ഉള്ള ജൈന ക്ഷേത്രങ്ങളും, നശിച്ചു കൊണ്ടിരിക്കുന്നതും, ആർക്കിയോളജി വകുപ്പ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നതും ആയ വിവിധ ജൈന ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ജില്ലയിൽ ഒരു ജയിൻ സർക്യൂട്ട് ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ എത്തുന്ന തീർത്ഥാടകരിൽ ജയിൻ വിശ്വാസികൾ ഉൾപെടെ ഉള്ള സഞ്ചാരികൾക്ക് വയനാട് ജില്ലയിലെ ജൈനമത സംസ്കാരവും, അമ്പലങ്ങളും, ചരിത്രാവശിഷ്ടങളും കാണുകയും മനസിലാക്കുകയും ചെയ്യുക എന്നതാണ് ജയിൻ സർക്യൂട്ട് എന്നതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തീർത്ഥാടക ലക്ഷ്യത്തിലേക്കും, ചരിത്ര പ്രാധാന്യത്തോടെ വരുന്ന സഞ്ചാരികളെയും ജില്ലയിലേക്ക് ആകർഷിക്കുന്നതിനുള്ള ഒരു പുതിയ ആശയമാണ് വയനാട് ജെയിൻ സർക്യൂട്ട് . വയനാട് ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ജൈന സമാജത്തിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത പരിപാടിയുടെ ലോഗോ . ടൂറിസം വകുപ്പ് മന്ത്രി. മുഹമ്മദ് റിയാസ്, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ. എം വി ശ്രെയാംസ് കുമാറിന് നൽകി പ്രകാശനം ചെയ്തു. ചന്ത്രനാതഗിരി കൽപ്പറ്റ, അനന്തനാഥ സ്വാമി പുളിയാർമല, വെണ്ണിയോട് , വരദൂർ, പാലുകുന്ന്, അഞ്ചുകുന്ന്, പാണ്ടിക്കടവ്, പുതിയിടം എന്നീ അമ്പലങ്ങളും, പനമരം പ്രദേശത്ത് ഉള്ള അമ്പലങ്ങളും ഉൾപെടുത്തി ആണ് പദ്ധതി നടപ്പിലാക്കുവാൻ ഉദേശിക്കുന്നത്. ഇത്തരം ഒരു പദ്ധതിയിലൂടെ ജില്ലയിൽ എത്തുന്ന സഞ്ചാരികൾക്ക് പുതിയ ഒരു അനുഭവം കൂടി നല്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വയനാട് ജയിൻ സമാജവും.
വിവിധ ടൂറിസം സംഘടനകളുടെ സഹകരണത്തോടുകൂടി വയനാട് ജില്ലയുടെ ജെയിൻ സർക്യൂട്ട് ടൂറിസം പ്രമോഷന്റെ ഭാഗമായി ഡീടിപിസിയുടെ നേതൃത്വത്തിൽ ജയ്ന സമാജത്തിൻ്റെ സഹകരണത്തോടെ ജയിൻ റൈഡ് എന്ന സൈക്കിൾ റാലി നടത്തുവാൻ ഡീടിപിസി തയ്യാറെടുക്കുകയാണ്.
One thought on “ജൈനമത സംസ്കാരം അടുത്തറിയാൻ ജയിൻ സർക്യൂട്ട്: ലോഗോ പ്രകാശനം ചെയ്തു”
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
great work