ബോര്‍ജെസിന്റെ ബദവും ഒലിവ് ഓയിലും വിപണിയിൽ

കൊച്ചി: മെഡിറ്ററേനിയര്‍ ഭക്ഷ്യോത്പ മേഖലയിലെ പ്രമുഖരായ ബോര്‍ജെസ് ഇന്ത്യ രണ്ട് പ്രിമിയം ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. സീറൊ പെസ്റ്റിസൈഡ് റെസിഡ്യു (സെഡ്പിആര്‍) ബദം, സിംഗിള്‍ വെറൈറ്റി എക്‌സ്ട്രാ വിര്‍ജിന്‍ ഓയില്‍ എന്നിവയാണ് വിപണിയിലിറക്കിയത്. ഉപഭോക്താക്കള്‍ക്ക് മെഡിറ്ററേനിയര്‍ ഡയറ്റില്‍ പോഷകമൂല്യങ്ങള്‍ക്കൊപ്പം ഗുണമേന്മ, ആരോഗ്യം, സ്ഥിരത എന്നിവ ഉറപ്പു നല്‍കുന്നതാണ് ബോര്‍ജെസ് ഇന്ത്യയുടെ പുതിയ ഉത്പന്നങ്ങള്‍.
രുചികൊണ്ട് വ്യത്യസ്തമായ സ്പാനിഷ് ബദാം ആണ് ബോര്‍ജെസ് പുറത്തിറക്കിയ സെഡ്പിആര്‍. ഉത്പത്തിന്റെ കീടനാശിനി അവശിഷ്ട അളവ് 0.01എംജി/കെജി അല്ലെങ്കില്‍ 0.01പിപിഎം ആണ്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉപഭോക്താവിന് ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര യൂറോപ്യന്‍ ലാബിന്റെ സര്‍ട്ട’ിഫിക്കറ്റ് നേരില്‍ കാണാം. ചെറുതായി റോസ്റ്റ് ചെയ്‌തെടുത്ത, സുഭിക്ഷതയുള്ള, കറുമുറു ഉത്പന്നമാണ് സെഡ്പിആര്‍ അല്‍മോണ്ട്. തൊലികളഞ്ഞു വറുത്തത്, തൊലിയോടെ വറുത്തത് എന്നിങ്ങനെ രണ്ടിനം ബദാം ആണ് സെഡ്പിആറില്‍ ബോര്‍ജെസ് ഇന്ത്യ പുറത്തിറക്കുന്നത്. ഫൈബര്‍, പ്രോട്ടീൻ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഇരു ഉത്പന്നങ്ങളും. ഫ്രൂട്ടിൻ്റെ എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍, കാരക്റ്റര്‍ എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ എന്നിങ്ങനെ ഒലീവ് ഓയിലുകള്‍ തന്നെ രണ്ടെണ്ണം ബോര്‍ജെസ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. 100 ശതമാനം അര്‍ബെക്വിന ഒലിവില്‍നി്ന്ന് ഉണ്ടാക്കുതാണ് ഫ്രൂട്ടി എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍. സാലഡ്, കുറഞ്ഞ ചൂടിലെ പാചകം, ഗ്രീന്‍സ്, പാസ്റ്റ, സൂപ്പുകള്‍ തുടങ്ങിയവയ്ക്ക് ഉത്തമമാണ് ഇവ. 100 ശതമാനം പിക്വല്‍ ഒലീവില്‍നിന്ന് നിര്‍മിക്കുതാണ് കാരക്റ്റര്‍ എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍. ഗ്രില്‍ഡ് ഇറച്ചി, സമുദ്രോത്പങ്ങള്‍, റോസ്റ്റഡ് വെജിറ്റബിള്‍, സലാഡ് തുടങ്ങിയവയ്‌ക്കൊപ്പം ഇത് ഉത്തമമാണ്. വലിയുള്ളി, വെളുത്തുള്ളി സോസുകള്‍ക്ക് രുചി പകരാന്‍ അത്യുത്തമമാണ്. ആരോഗ്യദായകവും രുചികരവുമായ ഈ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബ്രഹ്മഗിരി  ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ്.
Next post സിപിഎം പാർട്ടി കോൺഗ്രസ്: ബ്രിട്ടൺ, അയർലണ്ട്  പ്രതിനിധികളിൽ  മലയാളിയും
Close

Thank you for visiting Malayalanad.in