മാനന്തവാടി: വിവിധ ഗോത്ര സംഘടനകളുടെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവില്‍ നടക്കുന്ന ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് തുടക്കം. വയനാട്ടില്‍ ആദ്യമായാണ് ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളുടെ കലാ സംഗമം നടക്കുന്നത്. ഇന്നലെയും ഇന്നുമായി (20,21)നടക്കുന്ന കലാസംഗമത്തില്‍ വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഇന്നലെ കണ്ണൂരില്‍ നിന്നുള്ള കുറിച്ച്യ ഗോത്രവിഭാഗത്തിന്റെ കോല്‍ക്കളി, കാസർഗോഡ് മാവിലൻ ഗോത്ര വിഭാഗത്തിൻറെ മംഗലംകളി,വയനാട് പണിയ ഗോത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വട്ടക്കളി, കമ്പളനാട്ടി, അടിയ വിഭാഗത്തിന്റെ ഗദ്ദിക എന്നിവ നടന്നു സംഗമത്തില്‍ കാണികളെ അത്ഭുതപ്പെടുത്തി കോല്‍ക്കളി പ്രകടനവുമായി കണ്ണൂര്‍ നരിക്കോട് മലയില്‍ നിന്നുള്ള ഗോത്രസംഘംമാണ് ആദ്യം വേദിയിൽ എത്തിയത്.ഗുരു കുമാരന്റെ നേതൃത്വത്തിലുള്ള 14 അംഗ ടീമാണ് പരിപാടി അവതരിപ്പിച്ചത്. കുറിച്ച്യവിഭാഗത്തിലുള്ള ഇവര്‍ പ്രയാഗ്രാജില് കുംഭമേളയിലും കോല്‍ക്കളി അവതരിപ്പിച്ചിരുന്നു. വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഇവര്‍ കുംഭമേളയില്‍ പരിപാടി അവതരിപ്പിച്ചത്. കുമാരന്, രാജന്, രാഘവന്, കമല, പുഷ്പ, സനിത, മിനി, സൂര്യ, ഷൈലജ, ദേവി, സുധ, ഗീത, രാധ, ബീന എന്നിവരായിരുന്നു ടീം അംഗങ്ങള്‍.
സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് നിന്നുള്ള മാവിലന് ഗോത്രവിഭാഗത്തിന്റെ മംഗലംകളി യാണ് രണ്ടാമതായി അരങ്ങേറിയത് മംഗലംകളി ഈ ഗോത്രങ്ങളുടെ പോരാട്ടങ്ങളെയാണ് അടയാളപെടുത്തുന്നത്. അടിച്ചമര്‍ത്തലുകളെ അതിജീവിക്കാന്‍ ആശയങ്ങള്‍ കൈമാറിയ ചരിത്രങ്ങളാണ് ഭൂരിഭാഗവും പാട്ടുകളില്‍ കാണാന്‍ കഴിയുക, സന്തോഷം, സങ്കടം, ത്യാഗം, പോരാട്ടങ്ങള്‍, അതിജീവനം എല്ലാം വളരെ വ്യക്തമായി കാണാം. കാതുകുത്ത് കല്യാണം, തിരണ്ട് കല്യാണം, കല്യാണം, എന്നീ വിശേഷ ദിവസങ്ങളില്‍ ആണ് കൂടുതലായും മംഗലം കളി വീടുകളില്‍ നടക്കാറ് കളിക്കാറ്. തുളു ഭാഷയില്‍ ആണ് മിക്ക മംഗലം കളി പാട്ടുകള്‍ പാടാറുള്ളത് തുടിയാണ് പ്രധാന വാദ്യം. കേരളത്തിലെ ഗോത്ര കലകളില്‍ മംഗലംകളി പ്രസിദ്ധമാണ്. വയനാട്ടില്‍ പൊതുവേദിയില്‍ ആദ്യമായി നടക്കുന്ന കലാരൂപം കണാന്‍ നിരവധി ആളുകളാണ് എത്തിയത്. ഷിബു പാണത്തൂര്‍, നാരായണന്. എം, പവിത്രന്.കെ, കെ.ശ്രീകുമാര്‍, എം. രാജീവന്, എം. രതീഷ്, കെ.വി. ഉണ്ണികൃഷ്ണന്, ജി. സന്തോഷ്, കെ.വിഷ്ണുദാസ്, കെ.വി. മഹേഷ്, ആര്. ശാലിനി, കെ.വിദ്യ, കെ. സജിത, എം.നാരായണി, ബി. കാര്‍ത്ത്യായനി, കെ. വിജിത എന്നിവരാണ് വേദിയിലെത്തിയത്.
കല്‍പ്പറ്റ: ബാണാസുരസാഗറിലും, കാരാപ്പുഴ അണക്കെട്ടിലും സീപ്ലെയിന്‍ സേവനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനും, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, വൈദ്യുതി വകുപ്പ്...
സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതരായവര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക്...
മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി...