കൽക്കരി കുംഭകോണ കേസിൽ വയനാട് സ്വദേശി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

കൽപ്പറ്റ :

കല്‍ക്കരി കുംഭകോണ കേസിലെ സി.ബി.ഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറായി സുപ്രീം കോടതി അഭിഭാഷകന്‍ എ. കാര്‍ത്തിക്കിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കല്‍ക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും മറ്റ് കോടതികളിലുമുള്ള കേസുകളില്‍ സി.ബി.ഐക്ക് വേണ്ടി എ. കാര്‍ത്തിക് ഹാജരാകുമെന്നാണ് കേന്ദ്രവിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വയനാട് കല്‍പ്പറ്റ സ്വദേശിയാണ് കാര്‍ത്തിക്. 2017 മുതല്‍ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡാണ്. കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സീനിയര്‍ അഭിഭാഷകനായ ആര്‍. ബസന്തത്തിന്റെ ജൂനിയറായും പ്രവര്‍ത്തത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് നിയമബിരുദം
കരസ്ഥമാക്കിയ കാര്‍ത്തിക്കിന്റെ സ്‌കൂള്‍ വിദ്യഭ്യാസം കോഴിക്കോട് ചിന്മയ വിദ്യാലയത്തിലായിരുന്നു. അഭിഭാഷകയായി സ്മൃതി സുരേഷ് ആണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *