കൽക്കരി കുംഭകോണ കേസിൽ വയനാട് സ്വദേശി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
കല്‍ക്കരി കുംഭകോണ കേസിലെ സി.ബി.ഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറായി സുപ്രീം കോടതി അഭിഭാഷകന് എ. കാര്‍ത്തിക്കിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കല്‍ക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും മറ്റ് കോടതികളിലുമുള്ള കേസുകളില്‍ സി.ബി.ഐക്ക് വേണ്ടി എ. കാര്‍ത്തിക് ഹാജരാകുമെന്നാണ് കേന്ദ്രവിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വയനാട് കല്‍പ്പറ്റ സ്വദേശിയാണ് കാര്‍ത്തിക്. 2017 മുതല്‍ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡാണ്. കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സീനിയര്‍ അഭിഭാഷകനായ ആര്. ബസന്തത്തിന്റെ ജൂനിയറായും പ്രവര്ത്തത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് നിയമബിരുദം
കരസ്ഥമാക്കിയ കാര്‍ത്തിക്കിന്റെ സ്കൂള്‍ വിദ്യഭ്യാസം കോഴിക്കോട് ചിന്മയ വിദ്യാലയത്തിലായിരുന്നു. അഭിഭാഷകയായി സ്മൃതി സുരേഷ് ആണ് ഭാര്യ.
Previous post
വിദ്യാർത്ഥികൾക്കടക്കം വില്പനക്കായി സൂക്ഷിച്ച ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി
More Stories
ഹയാക്കോൺ 1.0 : ഫ്യൂച്ചർ കേരള മിഷൻ്റെ രാജ്യാന്തര കുളവാഴ കോൺഫറൻസ് ജനുവരി 8 മുതൽ കൊച്ചിയിൽ
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ.
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു
പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ്...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്: പുനർജ്ജനി കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്.
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
കെ എം സി സി നേതാവ് ലത്തീഫ് ചാക്കനെ യൂത്ത് ലീഗ് ആദരിച്ചു.
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
സ്കൂൾ പാചക തൊഴിലാളികളുടെ ‘കുടുംബസമരം’ 17 ന് കളക്ട്രേറ്റിന് മുമ്പിൽ
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...
