
വിദ്യാർത്ഥികൾക്കടക്കം വില്പനക്കായി സൂക്ഷിച്ച ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി
മാനന്തവാടി: വിദ്യാർത്ഥികൾക്കടക്കം വില്പനക്കായി സൂക്ഷിച്ച ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി. മാനന്തവാടി, പിലാക്കാവ്, ജെസ്സി , പുത്തൻപുരയിൽ വീട്ടിൽ കെ.എം. ഹംസ(55)യെ എസ്.ഐ പവനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഹാൻസ്, കൂൾ എന്നിവയടങ്ങിയ പുകയില ഉൽപന്നങ്ങൾ ആണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. 19.03.2025 ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. വിവിധ കേസുകളിൽ പ്രതിയായ ഇയാൾ നിരന്തരം വിദ്യാര്‍ഥികൾക്കടക്കം പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നയാളാണ്. പ്രൊബേഷൻ എസ്.ഐ മാരായ എ. ആർ. രാംലാൽ, എസ്.എസ്. കിരൺ, ബി. ശ്രീലക്ഷ്മി, എ. എസ്.ഐ സജി, സി.പി.ഓ മനു അഗസ്റ്റിൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
More Stories
കൽക്കരി കുംഭകോണ കേസിൽ വയനാട് സ്വദേശി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
കൽപ്പറ്റ : കല്‍ക്കരി കുംഭകോണ കേസിലെ സി.ബി.ഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറായി സുപ്രീം കോടതി അഭിഭാഷകന് എ. കാര്‍ത്തിക്കിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കല്‍ക്കരി കുംഭകോണ കേസുമായി...
ട്രൈബല്‍ ഡവലപ്മെന്റ് പദ്ധതിക്ക് പി ഡബ്ല്യു സി ആംബുലന്‍സുകള്‍ കൈമാറി
കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് പ്രോജക്റ്റിന് പിഡബ്ല്യൂസി ഇന്ത്യ ഫൗണ്ടേഷന് രണ്ട് ആംബുലന്‍സുകള്‍ കൈമാറി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ നല്കിയ സഹായധനത്തിന്റെ...
ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ കല്ലോടി എസ്.ജെ.യു.പി.സ്കൂൾ
കല്ലോടി: മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിൽ പാഠ്യ - പാഠ്യേതര മികവുകൾക്ക് ഏർപ്പെടുത്തിയ അവാർഡുകളിൽ രണ്ടെണ്ണം കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ കരസ്ഥമാക്കി.പഠന പരിപോഷണ പദ്ധതിയായ ഹെൽപിംഗ്...
എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ 22-ന് കലക്ട്രേറ്റ് ഉപരോധിക്കും.
കൽപ്പറ്റ: മുണ്ടക്കൈ ടൗൺഷിപ്പിനു തറക്കല്ലിടുന്നതിനു മുമ്പ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. തൊഴിലാളികളുടെ ദുരിതം സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഈ 22 ന്...
ലഹരി ഉപയോഗിച്ചെത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു. ഹസീനയെ...
ജലസേചന വകുപ്പ് ഓഫീസിലേക്ക് പ്രതിശേധ മാർച്ചും ധർണ്ണയും നടത്തി
പടിഞ്ഞാറത്തറ പഞ്ചായത്തിലെ മാന്തേട്ടം അരമ്പറ്റക്കുന്ന് റോഡ് വെണ്ണിയോട് ഉപകനാലിന് വേണ്ടി കട്ട് ചെയ്തത് പുനസ്ഥാപിക്കാത്തതിൽ പ്രദേശവാസികളുടെ ആക്ഷൻ കമ്മിറ്റി പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും...