മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം 301 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം 301 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കാട്ടിക്കുളത്ത് വെച്ച് നവംബർ 8, 9 10,11, തിയ്യതികളിൽ നടക്കുന്ന സ്കൂൾ കലോത്സവവിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. മുഖ്യരക്ഷാധികാരികളായി രാഹുൽ ഗാന്ധി എം പി ഒ ആർ കേളു എം എൽ എ ഷംസാദ് മരക്കാർ (ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്) ജസ്റ്റിൻ ബേബി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) രത്ന വല്ലി ചെയർപേഴ്സൺ മാനന്തവാടി മുൻസിപ്പാലിറ്റി ശശി പ്രഭ (ഡി ഡി ഇ വയനാട്) സുനിൽ കുമാർ (ഡി ഇ ഒ വയനാട്) ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയുംആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരെയും മുഖ്യരക്ഷാധികാരികളായും പി വി ബാലകൃഷ്ണൻ (തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻ്റ ).ചെയർമാനും സ്കൂൾ പ്രിൻസിപ്പാൾ സുലോചന ജനറൽ കൺവീനറും എം.എം ഗണേഷ് (എ.ഇ.ഒ.മാനന്തവാടി) ട്രഷററും ഒ.കെ മണിരാജ് വൈസ് ചെയർമാനും ഹെഡ്മിസ്ട്രസ്സ് ബീന വർഗ്ഗീസ് കൺവീനറുമാണ് . ഹരീന്ദ്രൻ ( ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ . ബേബി മാസ്റ്റർ ( ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) .എച്ച്.എം ഫോറം സെക്രട്ടറി ഫ്രാൻസിസ് , മാർട്ടിൻ(ഹയർ സെക്കൻ്ററി സബ്ജില്ല കോഡിനേറ്റർ ) . ടി .സി ജോസ് (സ്കൂൾ വികസന സമിതി കൺവീനർ ) . ഫാദർ ജോൺ (സെൻ്റ് പീറ്റേഴ്സ് ചർച്ച് ) പ്രസാദ് ( എസ് ഐ തിരുനെല്ലി ) . ഫിൽമ (എ എസ് ഐ തിരുനെല്ലി ) . സണ്ണി കെ (ഗ്രാമീണ ബാങ്ക് മാനേജർ ) . പ്രദീപ് ( സ്റ്റാഫ് സെക്രട്ടറി ജി എച്ച് എസ് എസ് കാട്ടിക്കുളം ) .എന്നിവർ സഹ ഭാരവാഹികളുമാണ്. വിവിധ കമ്മിറ്റി കൺവീനർമാരായി അജയകുമാർ, ജയറാം, പ്രേംദാസ്, സുബൈർ ഗദ്ദാഫി, യൂനുസ് .ഇ, സുമൻ ലാൽ, ജിനോനെൽസ്, പ്രശാന്ത്, ജ്യോതിഷ്, വനജ എന്നിവരെയും തെരെഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു: ലോട്ടറി ഓഫീസിൽ ഏജൻ്റുമാർ നടത്തിയ സമരം അവസാനിച്ചു
Next post വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി കൽപ്പറ്റയിൽ രാപ്പകൽ സമരം തുടങ്ങി.
Close

Thank you for visiting Malayalanad.in