വൈത്തിരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്പ്രസിഡണ്ട് എം വി വിജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൃഷിഓഫീസർ അഖിൽ പി സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റൻറ് ഡയറക്ടർ മാർക്കറ്റിംങ്ങ് ചിത്ര ആർ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിനിഷ് ഒ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രസ്തുത പരിപാടിയിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ,വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷിക വികസന സമിതി അംഗങ്ങൾ , കുരുമുളക് സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ- സാംസ്കാരിക – വ്യാപാര രംഗത്തെ പ്രമുഖർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി അസിസ്റ്റന്റ് മഹേഷ് സി.കെ നന്ദി പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന കാർഷിക സെമിനാർ റിട്ടയേർഡ് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.വിക്രമൻ നയിച്ചു.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...