ലോക ഹൃദയദിനം
മേപ്പാടി : ലോക ഹൃദയ ദിനത്തോടാനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ആസ്റ്റർ വളന്റീയേഴ്‌സ്, നഴ്സിംഗ് കോളേജ്, ഫാർമസി കോളേജ്, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാക്കത്തോണ്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘ഓരോ ഹൃദയവും എല്ലാ ഹൃദയങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക’ എന്ന ഈ വര്‍ഷത്തെ ലോകഹൃദയദിന സന്ദേശവുമായാണ് വിദ്യാര്‍ത്ഥികള്‍ മേപ്പാടിയുടെ നഗരഹൃദയത്തിലൂടെ വാക്കത്തോന്‍ നടത്തിയത്. ആഗോള തലത്തിൽ ആസ്റ്റർ വളന്റീയേഴ്‌സ് സംഘടിപ്പിക്കുന്ന ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന, കുട്ടികളുടെ ഹൃദയസംരക്ഷണത്തിനുള്ള പരിപാടിയുടെ ജില്ലാതല ഉൽഘാടനം കൂടിയായിരുന്നു ഇന്ന് നടന്നത്. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾക്കായി ആസ്റ്റർ ഡി എം ഹെൽത്ത് കെയർ നടത്തുന്ന ഈ പരിപാടിയിൽ പങ്കുചേരുന്ന ഓരോരുത്തരും പതിനായിരം അടി വെക്കുമ്പോൾ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ 100 രൂപ മാറ്റിവെക്കും. സെപ്റ്റംബർ 28ന് ആരംഭിച്ച പ്രസ്തുത പദ്ധതി ഒക്ടോബർ 16 നാണ് അവസാനിക്കുക. heart2heart.astervolunteers.com/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം ഏതെങ്കിലും അപ്ലിക്കേഷൻ ഉപയോഗിച്ച് അന്നേ ദിവസത്തെ സ്റ്റെപ്പുകൾ എത്രയാണെന്ന് 8606976222 എന്ന മൊബൈൽ നമ്പറിലേക്ക് സ്ക്രീൻ ഷോട്ടുകൾ അയക്കണം. മത്സരത്തിൽ ഏറ്റവും കൂടുതൽ സ്റ്റെപ്പുകൾ വെക്കുന്ന ആദ്യത്തെ മൂന്നു പേർക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. മേപ്പാടി പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ച വാക്കത്തോൺ മേപ്പാടി സിഐ. വിപിൻ. എ. ബി ഫ്ലാഗ് ഓഫ് ചെയ്തു. ഡീൻ ഡോ ഗോപകുമാരൻ കർത്താ, ഡി ജി എം സൂപ്പി കല്ലങ്കോടൻ, എ ജി എം ഡോ ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളണ്ടിയർ ടീം ലീഡർ മുഹമ്മദ് ബഷീർ എന്നിവർ വാക്കത്തോണിന് നേതൃത്വം നൽകി. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം സ്പെഷ്യലിസ്റ് ഡോ. സന്തോഷ് നാരായണന്റെ ഹൃദയദിന സന്ദേശത്തോടൊപ്പം വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു. വാക് ടു വാക് പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് 9744282362 ൽ വിളിക്കുക.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...