കല്‍പ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സര്‍വേ വിഭാഗം പൂര്‍ത്തിയാക്കിയത്. അത്യന്താധുനിക സര്‍വേ ഉപകരണമായ ആര് ടി കെ ഉപയോഗിച്ചാണ് 48 മണിക്കൂറിനുള്ളില്‍ ഏകദേശം 160 ഏക്കറിനുള്ളിലെ ടൗണ്‍ഷിപ്പിന് ഉപയോഗിക്കാന്‍ പറ്റുന്ന 100 ഏക്കറോളം വേര്‍തിരിച്ചെടുത്തത്. പാറക്കെട്ട്, വനഭൂമി, വനഭൂമിയുടെ ബഫര്‍ സോണ്‍, ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ബഫര്‍ സോണ്‍, കുത്തനെ ചരിവുള്ള സ്ഥലങ്ങള്‍, നിലവിലുള്ള റോഡുകള്‍, ചതുപ്പ് സ്ഥലങ്ങള്‍, പൊതുജനങ്ങള്‍ കൈവശം വെക്കുന്ന സ്ഥലം എന്നിവ പ്രത്യേകം വേര്‍തിരിച്ച് മാറ്റിയാണ് ഉപയുക്തമായ സ്ഥലം കണ്ടെത്തിയത്. റവന്യൂ, ഫോറസ്റ്റ് സംഘത്തിന് മരങ്ങളുടെയും മറ്റും കണക്കെടുപ്പിന് മുന്‍പായി സ്ഥലങ്ങള്‍ വേര്‍തിരിച്ച് മാറ്റാന്‍ 2 ദിവസമാണ് ലഭിച്ചത്. ജില്ലയിലെ വിവിധ ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസുകളിലെ സ്ഥിരം, താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്ന് 6 ടീമുകളായാണ് സര്‍വേ നടത്തിയത്. സര്‍വേ ഡെപ്യുട്ടി ഡയറക്ടര്‍ ആര് ബാബുവിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ സര്‍വേ സൂപ്രണ്ട് ഷാജി കെ പണിക്കര്‍, ഹെഡ് സര്‍വേയര്‍മാരായ പ്രബിന് സി പവിത്രന്, ഉല്ലാസന് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....