മൊതക്കര’ ജി എൽ.പി.സ്കൂൾ മൊതക്കരയിൽ അന്താരാഷ്ട്ര മില്ലറ്റ് ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ പി.എ.അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസഓഫീസർ എ. കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ചെറു ധാന്യങ്ങളുടെ പ്രദർശനം പ്രധാന ഭക്ഷ്യവിഭവങ്ങളായ മുത്താറി കുറുക്ക് അടപുട്ട് മില്ലറ്റ് പഴംപൊരി ചോള വിഭവങ്ങൾ പൊരി മിക്ചർ പായസം നൂൽപുട്ട് കൊഴുക്കട്ട ബൂരി റൊട്ടി ഉപ്പ്മാവ് ഹൽവ പോപ് കോൺ എന്നിവ പ്രധാന ഇനങ്ങളായിരുന്നു. അശ്വതി ജയേഷ് കുര്യൻ.കെ. ബാലൻ എം.എ ബിനോയി ബേബി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ മണികണ്ഠൻ. എം. സ്വാഗതവും മിനിമോൾ പി.ജെ നന്ദിയും പറഞ്ഞു.