പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെ.എസ്.ഇ..ബി ഭരിക്കുന്നതെന്ന ബോർഡ് സ്ഥാപിച്ച് കോൺഗ്രസ്.

പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെ.എസ്.ഇ..ബി ഭരിക്കുന്നതെന്ന ബോർഡ് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഓഫീസിൽ സ്ഥാപിച്ചു. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനവും നടത്തി. വെള്ള കരവും ഭൂനികുതിയും പെട്രോളിനും ഡീസലിനും അധിക നികുതിയും ചുമത്തി സർക്കാർ ജനങ്ങളെ ഉപദ്രവിക്കാനുള്ള എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി സി.സി മെമ്പർ കെ ഇ വിനയൻ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ബേബി വർഗീസ് ടി പി ഷിജു ടി കെ തോമസ്’അനീഷ് റാട്ടക്കുണ്ട് പി ടി ജോസഫ്, ശിവരാമൻ മാതമൂല , എം ഡി ജോർജ് ,ഷാജി തോംബ്രയിൽ ,പി ജി സുനിൽ, ഡെയ്സി ജെയിംസ് ,എൻ ഹിദായത്തുള്ള,ജെയിംസ് കെ പി, റെജീന കാര്യമ്പാടി, ലിൻ്റോ കുര്യാക്കോസ് അരുൺ പി സി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
Next post എം എസ് എം ഇ ഡെവലപ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട് ദേശീയ ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ദേശീയ ശിൽപ്പശാല സമാപിച്ചു.
Close

Thank you for visiting Malayalanad.in