ദേവദാസ് ടി.. പി – ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് മീഡിയ വിംഗ്സ് തൃശൂർ:. കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന് കീഴിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ്.എം.ഇ ഡെവലപ്മെൻറ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, ഹെർബൽ( സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷ്യ സപ്ലിമെന്റുകൾ, ഹെർബൽ ഫോർമുലേഷനുകൾ) മേഖലയിലെ സംരംഭകർക്കായി “ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി”‘ എന്ന വിഷയത്തിൽ തൃശൂർ ഓഫീസിൽ വച്ച് ഏകദിന ദേശീയ ശിൽപ്പശാല സംഘടിപ്പിച്ചു . ഡോ. ഡി രാമനാഥൻ ,സെക്രട്ടറി , ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (AMMOI) & മാനേജിങ് ഡയറക്ടർ സീതാറാം ആയുർവേദ ഹോസ്പിറ്റൽ, തൃശൂർ ശില്പശാല ഉദ്ഘാടനം ചെയ്തു . പ്രകാശ് ജി .എസ്. IEDS, ജോയിൻറ് ഡയറക്ടർ & ഓഫീസ് മേധാവി , എം.എസ്.എം.ഇ ഡി എഫ്.ഒ, തൃശൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. Dr.എ രഘു ,ഡെപ്യൂട്ടി ഡയറക്ടർ ജനറൽ , ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, കേന്ദ്ര ആയുഷ് മന്ത്രാലയം, ന്യൂ ഡൽഹി ചടങ്ങിൽ മുഖ്യ പ്രഭാഷണവും ആയുഷ് മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ച് വിശദമാക്കുകയും ചെയ്തു. ഡേ. ഡോ. വി എ വേണുഗോപാൽ ,മാനേജിങ് ഡയറക്ടർ ,അഷ്ടാംഗ വൈദ്യം ആയുർവേദ & പ്രസിഡന്റ് ലഘു ഉദ്യോഗ് ഭാരതി ,Dr.ഡി ഇന്ദുചൂഡൻ ,മെഡിക്കൽ ഡയറക്ടർ,രുദ്രാക്ഷ ആരോഗ്യ ആശ്രമം , FICCI – ദേശീയ ആയുർവേദ ടാസ്‌ക് ഫോഴ്‌സ് അംഗം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ശ്രീമതി ലചിതമോൾ യു സി അസിസ്റ്റന്റ് ഡയറക്ടർ, എം.എസ്.എം.ഇ ഡി എഫ്.ഒ, തൃശൂർ സ്വാഗതം ആശംസിച്ചു. ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നടപടിക്രമങ്ങൾ; കയറ്റുമതി പ്രോത്സാഹനം – ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (FIEO) ; ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷൻ്റെ (NSIC) ; കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റി (APEDA) ; ആയുഷ് മന്ത്രാലയം എന്നീ വകുപ്പുകൾ നൽകി വരുന്ന സേവനങ്ങൾ ; തപാൽ വകുപ്പ് വഴി കയറ്റുമതി – DAK നിരായത് കേന്ദ്ര – ഇന്ത്യ പോസ്റ്റ്; ഗവൺമെൻ്റ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന അവസരങ്ങൾ – ഓപ്പൺ നെറ്റ്വർക്ക് ഡിജിറ്റൽ കൊമേഴ്സ് (ONDC); ഹെർബൽ ഉത്പന്ന നിർമ്മാതാക്കൾക്കായി CARe Keralam Ltd. നൽകുന്ന സേവനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സെഷനുകൾ ഉണ്ടായിരുന്നു . പരിപാടിയിൽ നൂറ്റി അമ്പതിലധികം .ചെറുകിട സംരംഭകർ പങ്കെടുത്തു .
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...