. കൽപ്പറ്റ: നൈപുണ്യ വികസനവും സുസ്ഥിരമായ തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ.സ്കീമിൽ lകുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിലാണ് ഇന്ന് ഭക്ഷ്യമേള സംഘടിപ്പിച്ചത് .
ഹോട്ടൽ മാനേജ്മെൻറ്, ഏവിയേഷൻ എന്നീ കോഴ്സുകളാണ് ലൗ ഗ്രീൻ അക്കാദമിയിൽ നടക്കുന്നത്. പഠനത്തിൻറെ ഭാഗമായാണ് വിവിധ ബാച്ചുകളിലെ 175 കുട്ടികൾ ഭക്ഷ്യമേളയും ഡെമോ എയർപോർട്ട് പ്രദർശനവും നടത്തിയത്. ചടങ്ങിൽ വയനാട് അസിസ്റ്റൻറ് കലക്ടർ എസ് ഗൗതംരാജ് ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, എഡി.എം.എസ് അമീൻ കെ,ഡി.പി.എം ജെൻസൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് അസിസ്റ്റന്റ് കലക്ടർ എസ്. ഗൗതംരാജ് ഐ.എ.എസ് ചടങ്ങിൽ കാൾ ലെറ്ററുകൾ വിതരണം ചെയ്തു . തട്ടുകട മുതൽ ഫൈവ് സ്റ്റാർ വിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ ആറ് സ്റ്റാളുകളാണ് രുചിപ്പെ രുമയുടെ വിസ്മയമായി മാറിയത്.കേരളത്തിലെ തനത് വിഭവമായ കപ്പ, മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ട, ബിരിയാണി ചൈനീസ് ഫ്രൈഡ് റൈസ്, മഞ്ചൂരിയൻ, ന്യൂഡിൽസ്, അറേബ്യൻ വിഭവമായ അൽഫാം മന്തി കോണ്ടിനെന്റൽ ഐറ്റങ്ങൾ എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളാണ്. ഭക്ഷണത്തിന്റെ തീമിനനുസരിച്ച വസ്ത്രങ്ങൾ ധരിച്ച വിദ്യാർത്ഥികൾ മേള യുടെ മുഖ്യ ആകർഷണമായിരുന്നു. ഇരുപതോളം തരത്തിലുള്ള ജ്യൂസുകളും പാനീയവും അടങ്ങിയ ബിവറേജ് കൗണ്ടർ, വിവിധ തരത്തിലുള്ള ഐസ്ക്രീം,പുഡ്ഡിംഗ്, ഫ്രൂട്ട് സാലഡ് എന്നിവ അടങ്ങിയ ഡെസേർട്ട് കൗണ്ടർ തുടങ്ങിയവ വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു. വിദ്യാർത്ഥികളുടെ നൃത്തവും ഗാനവും പരിപാടിയുടെ ഭാഗമായിരുന്നു. മുന്നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....