.
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന വ്യാജ പ്രമേയം നിയമസഭയിൽ പാസാക്കി എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പുനരധിവാസ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കാൻ കാരണം സംസ്ഥാന സർക്കാരിൻ്റെ പരാജയമാണ്. എന്നാൽ അത് മറച്ചുവെക്കാൻ പിണറായി വിജയനെ സഹായിക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്. വയനാട്ടിലെ ജനങ്ങൾക്ക് വാസ്തവം അറിയുന്നത് കൊണ്ടാണ് അവിടെ ഇന്ന് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധമുണ്ടായത്. വയനാട്ടിൽ ദുരന്തബാധിതർ ഇപ്പോഴും ദുരിതത്തിൽ തന്നെയാണ് കഴിയുന്നത്. ചികിത്സയ്ക്കും മറ്റ് അടിസ്ഥാന പ്രശ്നങ്ങൾക്കുമുള്ള പണം പോലും സംസ്ഥാന സർക്കാർ അവർക്ക് നൽകുന്നില്ല. വിശദമായ മെമ്മോറാണ്ടം ഇതുവരെ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടില്ല. കേന്ദ്രം നേരത്തെ അനുവദിച്ച സംസ്ഥാന ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കാതെ സ്പെഷ്യൽ പാക്കേജിന് കാത്തു നിൽക്കുന്ന സംസ്ഥാന സർക്കാർ ദുരിതബാധിതരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
മറ്റ് സംസ്ഥാനങ്ങൾക്ക് മെമ്മോറാണ്ടം സമർപ്പിക്കും മുമ്പ് പാക്കേജ് അനുവദിച്ചുവെന്ന് പറഞ്ഞ് ഇൻഡി സഖ്യകക്ഷികൾ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ആന്ധ്രപ്രദേശിനും ഒഡീഷയ്ക്കും സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കാണ് കേന്ദ്രം പണം നൽകിയത്. കേരളത്തിന് ഇത് നേരത്തെ തന്നെ നൽകിയിരുന്നു. ഇതെല്ലാം മറച്ച് വെച്ച് രാഷ്ട്രീയപ്രേരിതമായി വ്യാജ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശശുദ്ധി ജനം തിരിച്ചറിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...