എം.ടി.ആനന്ദ് അനുസ്മരണ  വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു.

. കൽപ്പറ്റ : എം.ടി.ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു. കൽപ്പറ്റ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിലാണ് എം. ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്‌കാരം ചൂരൽമലയിലെ അവ്യക്തിനു നൽകിയത്. അയ്യായിരത്തിയൊന്നു രൂപയും പഠനാവശ്യ ഫർണിച്ചറും അവാർഡിനൊപ്പം നൽകി. മാധ്യമ പ്രവർത്തകനും ചലച്ചിത്ര നടനുമായ എം. എ സേവ്യർ പുരസ്കാരം സമ്മാനിച്ചു. ചൂരൽമല ഉരുളിൽ പിതാവും പിതൃ മാതാപിതാക്കളും അനുജത്തിയും വീടും നഷ്ട്ടപെട്ട അവ്യക്ത് ചികിത്സായിലിരിക്കെയാണ്പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. അമ്മ രമ്യ സാരമായ പരിക്കുകളോടെ വീൽ ചെയറിൽ ചികിത്സയിലാണ്.
എം. ടി ആനന്ദ് കോഴിക്കോട് മായനാട് സ്വദേശിയായ എം.ടി.ആനന്ദിൻ്റെ ഓർമ്മക്കായി അദ്ദേഹത്തിൻ്റെ കുടുംബമാണ് വിദ്യാഭ്യാസ പുരസ്കാരം ഏർപ്പെടുത്തിയത് . ചിത്രകാരൻ, സംഗീത ഉപകരണ കലാകാരൻ, ചെറൂപ്പ ചെറാടി തീയേറ്റേഴ്‌സ് അധ്യക്ഷൻ, ബാങ്ക് മെൻസ് ക്ലബ്‌ ഭാരവാഹി മികച്ച സംഘiടകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമാണ് എം.ടി. ആനന്ദിൻ്റേതെന്നും അദ്ദേഹത്തിൻ്റെ ഓർമ്മ അവ്യക്തിലൂടെ ജ്വലിച്ച് നിൽക്കുമെന്നും പുരസ്കാര സമർപ്പണം നടത്തിയ എം.എ. സേവ്യർ പറഞ്ഞു. ചടങ്ങിൽ അജിത ആനന്ദ് അധ്യക്ഷയായി. സലാം കൽപ്പറ്റ, ദിനേശൻ മേപ്പാടി, ജേക്കബ് മേപ്പാടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
Next post കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.
Close

Thank you for visiting Malayalanad.in