. കൽപ്പറ്റ : എം.ടി.ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു. കൽപ്പറ്റ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിലാണ് എം. ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്‌കാരം ചൂരൽമലയിലെ അവ്യക്തിനു നൽകിയത്. അയ്യായിരത്തിയൊന്നു രൂപയും പഠനാവശ്യ ഫർണിച്ചറും അവാർഡിനൊപ്പം നൽകി. മാധ്യമ പ്രവർത്തകനും ചലച്ചിത്ര നടനുമായ എം. എ സേവ്യർ പുരസ്കാരം സമ്മാനിച്ചു. ചൂരൽമല ഉരുളിൽ പിതാവും പിതൃ മാതാപിതാക്കളും അനുജത്തിയും വീടും നഷ്ട്ടപെട്ട അവ്യക്ത് ചികിത്സായിലിരിക്കെയാണ്പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. അമ്മ രമ്യ സാരമായ പരിക്കുകളോടെ വീൽ ചെയറിൽ ചികിത്സയിലാണ്.
എം. ടി ആനന്ദ് കോഴിക്കോട് മായനാട് സ്വദേശിയായ എം.ടി.ആനന്ദിൻ്റെ ഓർമ്മക്കായി അദ്ദേഹത്തിൻ്റെ കുടുംബമാണ് വിദ്യാഭ്യാസ പുരസ്കാരം ഏർപ്പെടുത്തിയത് . ചിത്രകാരൻ, സംഗീത ഉപകരണ കലാകാരൻ, ചെറൂപ്പ ചെറാടി തീയേറ്റേഴ്‌സ് അധ്യക്ഷൻ, ബാങ്ക് മെൻസ് ക്ലബ് ഭാരവാഹി മികച്ച സംഘiടകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമാണ് എം.ടി. ആനന്ദിൻ്റേതെന്നും അദ്ദേഹത്തിൻ്റെ ഓർമ്മ അവ്യക്തിലൂടെ ജ്വലിച്ച് നിൽക്കുമെന്നും പുരസ്കാര സമർപ്പണം നടത്തിയ എം.എ. സേവ്യർ പറഞ്ഞു. ചടങ്ങിൽ അജിത ആനന്ദ് അധ്യക്ഷയായി. സലാം കൽപ്പറ്റ, ദിനേശൻ മേപ്പാടി, ജേക്കബ് മേപ്പാടി എന്നിവർ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...